0%

Chapter Title : നീലക്കൊടുവേലി 5 [Fire blade]

Author : Kambikathakal Read All Parts 714

സിതാരയെ ഒന്ന് നോക്കി.. അവൾ അവനെ നിർവികാരമായി നോക്കികൊണ്ട്‌ ഇരിക്കുകയായിരുന്നു... അവനുമായി കണ്ണിടഞ്ഞപ്പോൾ ഒരു പുഞ്ചിരി അവളുടെ ചുണ്ടിൽ വിരിഞ്ഞു...

ഉള്ളിൽ സന്തോഷം തോന്നിയെങ്കിലും വലിയ ശ്രദ്ധ കൊടുക്കാതെ അവൻ പടികൾ കയറി...

മുകളിൽ ചെന്നു ഡ്രെസ്സെല്ലാം മാറ്റി കുറച്ചു സമയം ഹാളിലെ കസേരയിൽ ചാരിയിരുന്നു... നീതുവിനെ ഒന്ന് കാണണമെന്ന് അതിയായ ആഗ്രഹം തോന്നി..

ഒരുത്തിക്ക് പിന്നാലെ കറങ്ങിക്കൊണ്ടിരിക്കുന്ന തനിക്ക് തന്റെ ചുറ്റിനും കറങ്ങുന്ന ഒന്നിനെ മനസിലാക്കാൻ പറ്റിയില്ലല്ലോ എന്നൊരു സങ്കടം അവന്റെ ഉള്ളിൽ നുരഞ്ഞു...

ശെരിയാണ് സിതാരയെ വെച്ച് നോക്കുമ്പോൾ നീതു എങ്ങുമില്ല... പക്ഷെ അവൾക്ക് ഒരു മനസുണ്ടെന്ന കാര്യം ഓർത്തില്ല... അവളുടെ പ്രണയത്തെ മുതലെടുത്തതു പോലെ..

അവൻ എണീറ്റു താഴേക്ക് ചെന്നു... ലക്ഷ്മിയമ്മ നാമം ചൊല്ലൽ കഴിഞ്ഞ് സിതാരയുമായി കത്തിയടിയിലാണ്.ശങ്കരനും കുളി കഴിഞ്ഞു വന്നു അതിൽ കൂടിയിട്ടുണ്ട്...നീതുവിനെ തിരഞ്ഞു സിദ്ധു റൂമിൽ പോയി അവൾ അവിടെ കട്ടിലിൽ ചാരിയിരുപ്പുണ്ടായിരുന്നു..

അവനെ പെട്ടെന്ന് കണ്ടപ്പോൾ അവൾ പിടഞ്ഞെണീറ്റു... അവൻ അവളുടെ കൈകൾ കൂട്ടിപ്പിടിച്ചുകൊണ്ട് തല താഴ്ത്തി..

" ഹെയ്..സിദ്ധുവേട്ടൻ വിഷമിക്കണ്ട, ഞാൻ ഒന്നും മനസിലാക്കാതെ ഓരോന്നിനു വരുന്നതാണ്... പെട്ടെന്ന് കേട്ടപ്പോ..... ന്തോ ഒരു വല്ലായ്മ തോന്നിയതാ... അതൊന്നും കാര്യാക്കണ്ട... "

അവൾ ചുണ്ടിൽ ഭംഗിയുള്ള ചിരിയോടെ പറഞ്ഞു... പക്ഷെ കൺകോണിലെ നീർതിളക്കം ഉള്ളിലെ ആഴിയെ തുറന്നുകാട്ടി...

" സോറി മോളെ... "

സിദ്ധു അവളെ വാരിപ്പുണർന്നുകൊണ്ട് നെറ്റിയിൽ ഒരു ചൂട് ചുംബനം നൽകി... പിന്നെ അവളിൽ നിന്നും അടർന്നുമാറി തിരിഞ്ഞു നടന്നു...

നീതു കുറെ സമയത്തിന് ശേഷം സമാധാനത്തോടെ പുഞ്ചിരിച്ചു.. നടന്ന കാര്യങ്ങളുടെ സമ്മർദ്ദം പല

💬 Comments

View all comments