Chapter Title : നീലക്കൊടുവേലി 5 [Fire blade]
രീതിയിൽ അവളെ ബുദ്ധിമുട്ടിച്ചിരുന്നു..
സിദ്ധുവിന്റെ ഈയൊരു സമീപനം അവളിൽ വല്ലാത്തൊരു സുരക്ഷിതത്വ ബോധം ഉണ്ടാക്കി.. മുൻപത്തെ പോലെ അല്ല, ഇത് അവൻ മനഃപൂർവം ചെയ്ത ഒന്നായി കാണാൻ അവൾക് തോന്നിയില്ല...ഒന്നുമില്ലെങ്കിലും ആ സമയം താനും ആസ്വദിച്ചതാണ്, തെറ്റുകൾ മാനുഷികമാണല്ലോ.. ക്ഷമ ചോദിച്ചതുകൊണ്ട് ക്ഷമിക്കാം.... പക്ഷെ താര അറിയുന്നുണ്ടോ ഇങ്ങേരുടെ സ്നേഹം..??
നീതു മുടി ചുറ്റിക്കെട്ടി, മുഖം നന്നായി കഴുകി ഉമ്മറഭാഗത്തു ബാക്കിയുള്ളവരോടൊപ്പം കൂടി, അവൾക്ക് ഹൃദയത്തിൽ ഒരു ശാന്തത അനുഭവപ്പെട്ടു,പെയ്തൊഴിഞ്ഞ മാനം പോലെ...
" നിന്റെ തലവേദന മാറിയോ..?? "
ചെന്നപാടെ സിതാര അവളോട് ചോദിച്ചു..
" ഓ..അത് അങ്ങനെ ഒന്നും മാറൂല... കൂടപ്പിറപ്പായി പോയില്ലേ... എന്നേം കൊണ്ടേ പോവൂ.. "
നീതു സിതാരയുടെ പുറത്ത് ചാഞ്ഞിരുന്നുകൊണ്ട് അർത്ഥം വെച്ച് പറഞ്ഞു...
ആ പറഞ്ഞതിലെ മുള്ള് ചെറുതായി കൊണ്ടെങ്കിലും കാര്യം അറിയാത്തത് കൊണ്ട് കളിയാക്കിയതാണെന്നു കരുതി സിതാര വിട്ടുകളഞ്ഞു...
റൂമിൽ പോയ സിദ്ധു കുറച്ചു ദിവസങ്ങൾക്കു മുൻപ് സൂക്ഷിച്ചുവെച്ച അവന്റെ പൊതി തപ്പിയെങ്കിലും കിട്ടിയില്ല..പോയതിനു മുൻപത്തെ പോലെ അല്ല റൂമിന്റെ അവസ്ഥ, ഒന്നും അലങ്കോലമായി കിടക്കാതെ വൃത്തിയായി വെച്ചിരിക്കുന്നു...
ചുമരിൽ കുറെ നല്ല ചിത്രങ്ങൾ തൂങ്ങിയിരിക്കുന്നു, ജനലുകളിൽ കർട്ടൻ വന്നിട്ടുണ്ട് അങ്ങനെ അടുക്കും ചിട്ടയുമുള്ള ഒന്നായി അത് മാറിയിരിക്കുന്നു..
സംഗതി ഇഷ്ടപ്പെട്ടെങ്കിലും ആ പൊതി കാണാഞ്ഞത് അവനെ കുറച്ചു അലോസരപ്പെടുത്തി... ആരുടെ കയ്യിലാണ് അത് പെട്ടിരിക്കുന്നതെന്നു അവൻ ചിന്തിച്ചുനോക്കി..
ആരായാലും തന്നോട് സൂചിപ്പിക്കാനുള്ള സാധ്യത ഉണ്ടെന്ന് അവൻ കരുതി.. അത് തന്നെ സംഭവിക്കുകയും ചെയ്തു..
പിറ്റേ ദിവസം കോളേജിലേക്ക് കൊണ്ടുപോവാനുള്ള ചില നോട്സ് റൂമിലിരുന്ന് എഴുതിക്കൊണ്ടിരിക്കുമ്പോളാണ് കോണിപ്പടിയിൽ
💬 Comments
View all comments