Chapter Title : നീലക്കൊടുവേലി 5 [Fire blade]
കൊലുസിന്റെ ശബ്ദം കേട്ടത്... ആളെ അറിയുന്നതുകൊണ്ട് സിദ്ധു നോക്കാൻ പോയില്ല..അവളുടെ ശരീരത്തിന്റെ തനതു നറുമണം അടുത്ത് വരുന്നത് അറിഞ്ഞു..
ഒന്നും ശ്രദ്ധിക്കാത്ത രീതിയിൽ എഴുത്ത് തുടരുമ്പോൾ പുസ്തകത്തിന്റെ മുകളിൽ അന്ന് എടുത്തു വെച്ചിരുന്ന പൊതി... അമ്പരന്നു മുകളിലേക്ക് നോക്കിയപ്പോൾ എന്തേ എന്നാ ഭാവത്തിൽ കയ്യും കെട്ടി അവനെത്തന്നെ നോക്കിനിൽക്കുന്ന സിതാര..
സിദ്ധു ബുക്കിന് മുകളിൽ നിന്നു പൊതി എടുത്ത് മാറ്റി, എഴുതികൊണ്ടിരുന്ന പേന വെച്ച് അത് മടക്കി... പിന്നെ അവളുടെ അടുത്ത നീക്കം അറിയാനെന്ന പോൽ കസേരയിലേക്ക് ചാഞ്ഞു കൊണ്ട് നിർവികാരമായി നോക്കി...
" അപ്പൊ കുട്ടിക്കളി മാത്രല്ല, വല്ല്യെ കളികളും ഉണ്ടല്ലേ.?"
അതേ നിൽപ്പോടെ ഗൗരവത്തിലാണ് ചോദ്യം.. സിദ്ധുവിന് ചിരിയാണ് വന്നത്....
"ഹ്മ്മ്...?? "
ചിരി ഒന്ന് ഒതുക്കികൊണ്ട് അവൻ ചോദിച്ചു..
" ഇത് എന്താ സംഗതി എന്ന് എനിക്ക് മനസിലായി... "
അവന്റെ ചിരി കണ്ടുള്ള കെറുവിൽ അവൾ പറഞ്ഞു..
" ഓ...ആയിക്കോട്ടെ, അതിനെന്താ..?? "
തെല്ലും കൂസാതെ സിദ്ധു മറുചോദ്യം ചോദിച്ചു...
" എന്തിനാ ഇതൊക്കെ ഉപയോഗിക്കണേ..? "
അരിശത്തോടെയും എന്നാൽ സങ്കടം കലർന്ന രീതിയിലാണ് ചോദ്യം..
സിദ്ധു മറുപടി പറയാതെ അടച്ചുവെച്ച ബുക്ക് തുറന്നു എഴുതാൻ ആരംഭിച്ചു, അന്ന് അവൾ അവനോട് കാണിച്ചത് പോലെ തന്നെ....അത് മനസിലാക്കിയ സിതാര കുറച്ചു സമയം മിണ്ടിയില്ല..
"സിദ്ധുവേട്ടാ...ഞാൻ.....കാരണമാണോ.... ഇത്രേം ദിവസം.....ഇങ്ങോട്ട് വരാഞ്ഞത്..? "
മടിച്ചു മടിച്ചാണ് ചോദ്യം...സിദ്ധു മുഖത്ത് പുച്ഛം വിതറിക്കൊണ്ട് അവളെ നോക്കി..
" നീ കാരണം വരാണ്ടിരിക്കാൻ എനിക്കെന്ത് നിന്നെ പേടിയോ...?? "
സിദ്ധു ശബ്ദത്തിൽ സ്വൽപ്പം മൂർച്ച കൂട്ടി...അവളുടെ ചോദ്യങ്ങൾ
💬 Comments
View all comments