Chapter Title : നീലക്കൊടുവേലി 6 [Fire blade]
സിദ്ധു ഇവിടത്തെ ആളാണ്..."
അറിയാമെങ്കിലും സുധയെ അവൻ അത്ര കണ്ടു ശ്രദ്ധിച്ചിരുന്നില്ല... ഇങ്ങനൊരു സുന്ദരി മകളായിട്ടുണ്ട് എന്നത് പുതിയ അറിവാണല്ലോ..
സിദ്ധു എന്നു കേട്ടപ്പോൾ അവളുടെ പരിഭ്രമം മാറി പുഞ്ചിരി വിടർന്നു...അത് സ്വതവേ ഭംഗിയുള്ള മുഖത്തെ ഒന്നുകൂടി സുന്ദരമാക്കി..
" ആ... അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്... ഇവിടത്തെ തമ്പ്രാൻ കുട്ടിയാണല്ലേ..? എനിക്കെയ് മനസിലായില്ലാട്ടോ.... "
അവൾ ഭവ്യതയോടെ പറഞ്ഞു..സിദ്ധുവിന് ചിരി വന്നു..
" തമ്പ്രാൻ കുട്ടിയല്ല ഇവിടുത്തെ സാധാരണ കുട്ടി, ആ... അതുപോട്ടെ, നിന്റെ അമ്മ എവിടെ..?"
സിദ്ധു ചോദിച്ചു..
" അമ്മയുടെ അച്ഛൻ വയ്യാണ്ട് കിടപ്പിലാണ്, അവിടെയാ... "
അവൾ മറുപടി കൊടുത്തു..
" ആദ്യത്തെ ദിവസമാണോ...? "
സിദ്ധുവിന് വിടാനുള്ള ഭാവമില്ലായിരുന്നു..
" ഉവ്വ്.... പക്ഷെ ഞാൻ ചെറുപ്പത്തിലൊക്കെ ഇവിടെ വന്നിട്ടുണ്ട്, ഇവിടുത്തെ ബാക്കിയുള്ളവരെയൊക്കെ അറിയാം.. "
അവൾ നിഷ്കളങ്കമായി പറഞ്ഞു... അതുശെരി, അപ്പോ ബാക്കിയുള്ളവർക്കൊക്കെ അറിയാം, തന്നെ മാത്രം അറിയില്ല... കഷ്ടം...!!
" ശെരി.... കൊറച്ചൂസം ഉണ്ടാവില്ലേ, ഇനീം കാണാം."
സിദ്ധു പറഞ്ഞപ്പോൾ അവൾ പുഞ്ചിരിയോടെ തലയാട്ടി ..
കൊള്ളാം... നല്ല കുട്ടി, ഇങ്ങനെ സുന്ദരിമാർ വന്നു ചിറക്കൽ നെറയണേ ദൈവമേ..!! അവൻ ഇത്തിരി അത്യാഗ്രഹത്തോടെ ചിന്തിച്ചു..
ശേ... പേര് ചോദിച്ചില്ലല്ലോ....അത് മാത്രം മറന്നുപോയി..
അവനു അൽപ്പം നിരാശ തോന്നി... കുളത്തിലിറങ്ങി നന്നായിട്ടൊന്നു നീന്തിത്തുടിച്ചു കയറുമ്പോൾ അന്നത്തെ പോലെ പടവിൽ ഇരുപ്പുണ്ട് നീതു... ഇവൾക്ക് വേറെ പണിയൊന്നും ഇല്ലേ...?
" ഭയങ്കര ജാടയാണല്ലോ രണ്ടൂസായിട്ട്...? "
അവൻ അവൾക്കെതിരെ കുളത്തിന് നേർക്ക് തിരിഞ്ഞു തോർത്തുമ്പോളാണ് അവളുടെ ചോദ്യം..
" ജാടയോ... എന്തിന്...? ഇന്നലെ
💬 Comments
View all comments