Chapter Title : നീലക്കൊടുവേലി 6 [Fire blade]
നമ്മൾ സംസാരിച്ചില്ലേ...? "
തിരിഞ്ഞു നോക്കാതെ തന്നെ സിദ്ധു മറുപടി കൊടുത്തു..
" നമ്മളോ...? നമ്മളല്ല നിങ്ങൾ.... എന്നോടായിട്ടൊന്നും പറഞ്ഞുമില്ല, ഞാനും പറഞ്ഞില്ല.. "
അവൾ പറഞ്ഞപ്പോൾ സിദ്ധു അവൾക്ക് നേരെ തിരിഞ്ഞു..
" എല്ലാരും ഇരിക്കുമ്പോ ഒരു കാര്യം പറയുന്നത് എല്ലാരും കേൾക്കാൻ വേണ്ടിയല്ലേ..? അല്ലെങ്കിൽ നിങ്ങൾ ഇല്ലാത്തപ്പോ അവരോട് പറഞ്ഞാൽ പോരാർന്നോ.?? "
അവന്റെ ചോദ്യം കേട്ടപ്പോൾ അവൾ കെറുവോടെ അവനെ നോക്കി...അവൻ വീണ്ടും കുളത്തിന് നേരെ തിരിഞ്ഞു തോർത്തുടുത്തു ഉള്ളിലെ ഷെഡ്‌ഡി ഊരി പിഴിഞ്ഞു...
" ആ.... അറിഞ്ഞൂടാ...ഞങ്ങക്ക് രണ്ടാൾക്കും ഒന്നും മനസിലായില്ല.. "
അവൾ ആലോചനയോടെ പറഞ്ഞു... സിദ്ധു അതിന് മറുപടിയൊന്നും കൊടുത്തില്ല... അല്ലെങ്കിലും അതു അവനും അറിയുന്ന കാര്യമാണല്ലോ...
" അതേയ്... ഞാൻ അലക്കി തരണോ..? "
അഴിച്ച ഷെഡ്‌ഡി അവൻ അലക്കാതെ പിഴിഞ്ഞു തോളത്തേക്ക് ഇടുന്നത് കണ്ട നീതു ചോദിച്ചു..
" നീ ഒന്ന് പോയെടീ... ഇത് എന്താ സാധനം എന്ന് കണ്ടോ..?? "
അവൻ ആ ഷെഡ്‌ഡി പൊക്കികാണിച്ചു കൊണ്ട് ചോദിച്ചു..
" നിങ്ങടെ ജെട്ടി അല്ലേ... എന്തേ..?? "
അവൾ ഒരു കൂസലുമില്ലാതെ ഉടനെ മറുപടി കൊടുത്തു..
" ആഹാ.. അപ്പൊ കാഴ്ചയുണ്ട് ലേ..? ഞാനിട്ട ഷെഡ്ഢിയാണോ നീ കഴുകി തരണോ എന്ന് ചോദിച്ചത്..? നിനക്ക് നാണമില്ലേ..,?? "
അവളുടെ മറുപടിയിൽ രോക്ഷം തോന്നിയ സിദ്ധു തിരിച്ചു ചോദിച്ചു..
" ഓഹ്, തോന്നുമ്പോ തോന്നുമ്പോ എന്നെ ഓരോന്നു ചെയ്യുന്ന ആളാണ് ഇപ്പൊ വല്ല്യേ സത്യവാൻ ചമയണത്.. "
മുഖം വെട്ടിച്ചു പുച്ഛം കാണിച്ചുകൊണ്ട് അവൾ പിറുപിറുത്തു..
💬 Comments
View all comments