Chapter Title : നീലക്കൊടുവേലി 6 [Fire blade]
" ന്ത്...?? "
വ്യക്തമായി കേട്ടെങ്കിലും അവളെ ഒന്ന് പേടിപ്പിക്കാൻ സിദ്ധു നാക്ക് കടിച്ചു ചോദിച്ചു..
" എന്റെ മനുഷ്യാ, കഴുകി വൃത്തിയാക്കി കൊണ്ട് നടക്കേണ്ട ഒരു സാധനം വെറുതെ പിഴിഞ്ഞു തോളത്തു ഇടുന്നത് കണ്ടപ്പോ ചോദിച്ചു പോയതാ.. "
പടവിൽ നിന്നും എണീറ്റു കൈകൂപ്പി കൊണ്ട് അവൾ പറഞ്ഞു..
" നീ അതിന് മുൻപ് വേറെന്തോ പറഞ്ഞല്ലോ..? "
സിദ്ധു വിടാനുള്ള ഭാവമില്ലായിരുന്നു...
" ഒന്നും ഇല്ലാ... "
കൈകെട്ടി സൈഡിലേക്ക് തല തിരിച്ചു കൊണ്ട് അവൾ മറുപടി കൊടുത്തു..
" ഹ്മ്മ്.... ഞാൻ അന്നേ സോറി പറഞ്ഞതല്ലേ...പിന്നേം നീ അതുതന്നെ....!! "
സിദ്ധു അമർഷത്തോടെ ചോദിച്ചു..
" അത് കൊള്ളാം...! ഒരു സോറി പറഞ്ഞാൽ എന്നെ തൊട്ടതു ഇല്ല്യാണ്ടാവോ..? "
അവന്റെ ചോദ്യം അവളെ ചൊടിപ്പിച്ചു...
സിദ്ധുവിന്റെ ഉത്തരം മുട്ടി... അങ്ങനെ ചോദിക്കേണ്ടിയിരുന്നില്ല എന്ന് അവന് തോന്നി... അവളുടെ മുഖത്ത് നിന്നും അവന്റെ തല താഴ്ന്നു..
അത് കണ്ടപ്പോൾ തന്റെ മറുപടി അവനെ വിഷമിപ്പിച്ചെന്നു അവൾക്കും മനസിലായി..
നീതു അവൻ നിൽക്കുന്ന പടവിന് തൊട്ടുമുകളിൽ അവനു അഭിമുഖമായി നിന്നു...അവന്റെ തോളിൽ കൈവെച്ചു മറുകയ്യാൽ താടി മെല്ലെ ഉയർത്തി..
സിദ്ധു അവളുടെ കണ്ണുകളിലേക്ക് നോക്കി..
" അത് വിട്ടേക്ക്...ഞാൻ ഒരു തമാശ പറഞ്ഞതല്ലേ സിദ്ധുവേട്ടാ..."
അത് പറയുമ്പോൾ അവളുടെ കണ്ണിൽ ഒരു സ്നേഹത്തിന്റെ മിന്നലാട്ടം സിദ്ധു കണ്ടു...സിതാരയേക്കാൾ തന്നോട് കൂറുള്ളത് നീതുവിനാണ് എന്ന് സിദ്ധു ഓർത്തു..
" ശെരി, നീ നടന്നേ, നേരം കൊറേ ആയി... "
അവളെ കൂടുതൽ നോക്കിനിന്നാൽ തന്റെ ഉള്ളിലെ കാമദേവൻ
💬 Comments
View all comments