Chapter Title : നീലക്കൊടുവേലി 6 [Fire blade]
എങ്ങനെ പറഞ്ഞു തുടങ്ങണം എന്ന് എനിക്കറിയില്ല...കുറെ വർഷങ്ങൾക്ക് മുൻപ് തൊട്ടുള്ള കാര്യങ്ങൾ പറഞ്ഞാൽ മാത്രമേ ഇതെല്ലാം മനസിലാകൂ... "
സിദ്ധു അയാൾ പറയുന്നത് ശ്രദ്ധയോടെ കേട്ടു..
ശങ്കരൻ അങ്ങനെ ചിറക്കലിന്റെയും, കൈമൾ എന്ന മഹാകായനെ കുറിച്ചും അന്നോളം പറഞ്ഞു കേട്ടിട്ടുള്ള കഥകളെല്ലാം ഓർത്തെടുത്തു വിവരിച്ചു..
രാജ്യം നോക്കുന്ന രാജാവിനെപ്പോലെ ആ നാടിനെ സേവിച്ച, സ്നേഹിച്ച അന്നാട്ടിലെ ജനങ്ങൾക്ക് വേണ്ടി മാത്രം ജീവിച്ച കൈമളിന്റെ കേട്ടു പരിചയമുള്ള കഥകളെല്ലാം ഉണ്ടായിരുന്നു, പലതും മുൻപ് നാട്ടിലൂടെ തെണ്ടി നടന്നിരുന്ന സമയത്ത് പലരിൽ നിന്നും കേട്ടവ തന്നെ..
പക്ഷെ ഇതിൽ ഉൾപ്പെടാതിരുന്നതും നാട്ടിൽ നിന്നും അറിയാതിരുന്നതും ഒരേ ഒരു കാര്യം ആയിരുന്നു..
അങ്ങേർക്ക് വരമായി ലഭിച്ച അപൂർവ സിദ്ധിയുടെ കാര്യം... കൈമളിന്റെ ഗുരുകുല വിദ്യാഭ്യാസത്തെ കുറിച്ച് ഒരുവിധം പേർക്കൊക്കെ അറിയാമായിരുന്നു.. എന്നാൽ അവിടെ നിന്നും ഇങ്ങനെ ഒരു കഴിവ് ലഭിച്ചത് അറിഞ്ഞതുമില്ല ..
ആദ്യ കാലങ്ങളിൽ ഇന്ന് കാണുന്നത് പോലെ പ്രശ്നപരിഹാരങ്ങൾക്ക് കോടതിയോ പോലിസ് സ്റ്റേഷനോ കയറിയിറങ്ങുന്ന സംവിധാനം അവിടെയുള്ള ആളുകളിൽ ഉണ്ടായിരുന്നില്ല, അതിനു വേണ്ടി ഉണ്ടായിരുന്നത് നാട്ടുകൂട്ടങ്ങളും നാട്ടു തലവനും ആയിരുന്നു...
അവിടെ പലപ്പോളും ന്യായമായ തീരുമാനങ്ങൾ വരിക എന്നത് പ്രയാസവും..പലപ്പോളും തീർപ്പ് ഒരുത്തനു ആശ്വാസവും മറ്റേയാൾക്ക് നിരാശയും ആയിരിക്കും... അങ്ങനൊരു സമയത്താണ് കൈമൾ പഠനം പൂർത്തിയാക്കി വരുന്നതും ചിറക്കൽ വീടുമായി ബന്ധപ്പെട്ട ചെറിയ ചെറിയ പ്രശ്നങ്ങളിൽ സംസാരിക്കുന്നതും തീർപ്പ് ഉണ്ടാക്കുന്നതും...
എല്ലാവരും പൊതുവെ വിശ്വസിച്ചു പോന്നത് ഒന്നുമല്ലാതിരുന്ന അവസ്ഥയിൽ നിന്നും പഠനശേഷം കൈമൾ ആർജ്ജിച്ചെടുത്ത നയതന്ത്രജ്ഞാനം കൊണ്ടാണ് ആളുകളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ സാധിക്കുന്നതെന്നാണ്..കാരണം പേര് കേട്ട പല
💬 Comments
View all comments