Chapter Title : നീലക്കൊടുവേലി 6 [Fire blade]
പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ സാധിക്കുക എന്നത് ചില്ലറ കാര്യമല്ലല്ലോ..
തനിക്ക് സിദ്ധിച്ച സമ്മാനം കൈമളും പരസ്യമാക്കാതിരുന്നതോടെ അതൊരു വിലപിടിച്ച രഹസ്യമായി തുടർന്നു..
തർക്കങ്ങളും ബഹളങ്ങളിലും മധ്യസ്ഥ ചർച്ചകൾ നടക്കുമ്പോൾ കൂടുതൽ പ്രശ്നമുണ്ടാക്കുന്നവരുമായി ഏകനായി സംസാരിച്ചു കാര്യങ്ങൾ രണ്ടുകൂട്ടർക്കും ഉതകുന്ന രീതിയിലേക്ക് മാറ്റുക എന്നതായിരുന്നു അങ്ങേരുടെ രീതി... അതിനായി ആ പ്രശ്നം പഠിച്ചു അതിന്റെ ശെരിയാവാൻ പോംവഴി കണ്ടെത്തിയ ശേഷമായിരുന്നു പുള്ളിയുടെ ഈ 'പ്രയോഗം'..
ചില വാശികളാലും ദുരഭിമാനപ്രശ്‍നം കൊണ്ടോ തർക്കക്കാരുടെ ഉള്ളിലുള്ള പ്രശ്നത്തെ അവരുടെ മനസിനെ നിയന്ത്രിച്ചുകൊണ്ട് ഏതാണോ നല്ല പോംവഴിയായി കണ്ടെത്തുന്നത് അത് രജിസ്റ്റർ ചെയ്യുക എന്നതായിരുന്നു അങ്ങേരുടെ 'ചികിത്സ രീതി'...
ഇരുകൂട്ടർക്കും അത് തുല്യനീതി ഉറപ്പാക്കുന്നുണ്ട് എന്ന കാരണത്താൽ നാൾക്ക് നാൾ അങ്ങേരുടെ ഖ്യാതി വർധിച്ചു വന്നു.. നാട്ടിൽ നിന്നും മാത്രമല്ല അയൽനാട്ടിൽ നിന്നും വരെ ഇതിനു വേണ്ടി ആളുകൾ വന്നിരുന്നു.. അതിന് പ്രതിഫലമായി അങ്ങേരോന്നും വാങ്ങിയിരുന്നില്ലെങ്കിലും ആളുകൾ സന്തോഷത്തോടെ പല കാര്യങ്ങളും ചെയ്തുകൊടുത്തു...
ജനനതകരാറിലല്ലാതെ ചില പ്രത്യേക സാഹചര്യം കൊണ്ട് മനോനില തെറ്റുന്നവരുടെ ചികിത്സയും കൈമൾക്ക് കഴിയുമായിരുന്നു... ഹിപ്നോട്ടീസം പോലെ അവരുടെ മനസിനെ മഥിച്ച സംഭവങ്ങളെ ചികഞ്ഞെടുത്തു അതിനെ സാധാരണകാര്യമായി മാറ്റിയ ശേഷം അവരുടെ ജീവിതത്തിലെ സന്തോഷകരമായ കാര്യങ്ങൾ മാത്രം ഓർമിക്കുവാൻ ശീലിപ്പിച്ചു അവരുടെ മനോനില മെച്ചപ്പെടുത്താൻ അങ്ങേർക്ക് ഈ സിദ്ധി കൊണ്ട് സാധിച്ചു...
ഇങ്ങനെ പറഞ്ഞും അറിഞ്ഞും ഉള്ള ഒരുപാട് കഥകൾ (സിദ്ധിയുടെ കാര്യം ഒഴികെ )ശങ്കരൻ സിദ്ധുവിന് പറഞ്ഞു കൊടുത്തു...
സിദ്ധു കഥകൾ കേട്ടിരിക്കുന്ന കുഞ്ഞുങ്ങളെപ്പോലെ ആവേശത്തോടെ തന്റെ മുത്തച്ഛന്റെ ചരിത്രം കേട്ടിരുന്നു...
മുത്തച്ഛൻ പഠനത്തിലൂടെ കരസ്തമാക്കിയ കഴിവുകൾ എത്രത്തോളം
💬 Comments
View all comments