0%

Chapter Title : നീലക്കൊടുവേലി 6 [Fire blade]

Author : Kambikathakal Read All Parts 627

ദിവസങ്ങൾക്കപ്പുറം സിദ്ധുവിന് വേണ്ട വിവരങ്ങളുമായി ചിന്നൻ എത്തിച്ചേർന്നു... തോട്ടത്തിൽ പുതുതായി നടുന്ന കുരുമുളക് വള്ളികൾ പരിശോധിക്കുന്ന സമയത്താണ് അവന്റെ സൈക്കിളിന്റെ ബെൽ സിദ്ധു കേട്ടത്... അതുകൊണ്ട് തോട്ടത്തിലെ കാര്യം ശങ്കരനെ തന്നെ ഏൽപ്പിച്ചു ചിന്നനെ കൂട്ടി സിദ്ധു പാടത്തിലെ കളപ്പുരയിൽ തന്നെ പോയി...

" സിദ്ധപ്പാ, വിചാരിച്ച പോലെ അല്ല, നമ്മൾ അന്വേഷിക്കുന്ന ആൾ അവിടുത്തെ വലിയൊരു ആളാണ്.. അങ്ങേരു വിചാരിച്ചാൽ നടക്കാത്ത ഒരു കാര്യവും ഇല്ലാ പോലും.. ഒരു സന്യാസിയാണ് പുള്ളി.. അവിടുത്തെ ആളുകൾക്കൊക്കെ അങ്ങേരെ ഭയങ്കര ബഹുമാനമാണ്.. "

ചിന്നൻ നേരെ ചൊവ്വേ കാര്യത്തിലേക്ക് കടന്നു.. സിദ്ധു ശ്രദ്ധയോടെ കേട്ടിരുന്നു..

" പണ്ട് എവിടെന്നോ വിദ്യാഭ്യാസം കഴിഞ്ഞു വന്ന ശേഷമാണ് പുള്ളി ഇങ്ങനെ ആയതെന്നു പറയുന്നുണ്ട്... അതായത് ചിലർ പറയണത് അങ്ങേർ തപസ്സു ചെയ്ത് വരം കിട്ടിയതാണെന്ന്, വേറെ ആൾക്കാർ പറയണത് വേറെ ഏതോ നാട്ടിൽന്നു ആരോ പറഞ്ഞു കൊടുത്ത എന്തൊക്കെയോ വിദ്യ ആണെന്നാണ്...കാര്യം എന്തായാലും കഴിവുള്ള ആളാണ്..

അവൻ ഓരോന്നായി ഓർത്തെടുത്തുകൊണ്ട് പറഞ്ഞു..

" നിന്നെ അവിടേക്ക് അയക്കുക എന്ന് പറയുമ്പോ ചില്ലറ കാര്യമല്ല, അങ്ങേരു അവിടെ ശിഷ്യന്മാരെയൊന്നും എടുക്കാറില്ല എന്നാണ് കേട്ടത്.. അപ്പോ നീ പോയിട്ട് കാര്യമുണ്ടാകുമോ..? "

അവൻ സിദ്ധുവിനോട് ചോദിച്ചപ്പോൾ സിദ്ധുവിന് പോസിറ്റീവ് ആയ ഉത്തരമൊന്നും ഉണ്ടായിരുന്നില്ല...

" മുത്തച്ഛന്റെ കത്ത് മാത്രമാണ് പ്രതീക്ഷ.. പോയി നോക്കട്ടെ.. "

കത്തിലെ ഉള്ളടക്കം ഓർത്തെടുത്തു സിദ്ധു ചിന്നനോട് പറഞ്ഞു..

" പിന്നെ വണ്ടി മലയിലേക്ക് പോവും, പക്ഷെ ഇങ്ങേരു ഉള്ള അവിടെ വരെ പോവില്ല, ഏതോ ഒരു വെള്ളച്ചാട്ടത്തിനടുത്തു കുടിൽ

💬 Comments

View all comments