Chapter Title : നീലക്കൊടുവേലി 6 [Fire blade]
ആരാധകർ ഉണ്ടായീണു... സിനിമയിലേപോലെ ഉണ്ടാരുന്നു അടി എന്നാണ് കണ്ടവരൊക്കെ പറഞ്ഞത്.. "
ചിന്നൻ കൂട്ടുകാരനെ അഭിമാനത്തോടെ നോക്കികൊണ്ട് പറഞ്ഞു.. സിദ്ധു ഇതൊക്കെ എന്ത് എന്ന മട്ടിൽ ചിരിച്ചു തള്ളി...
കുറച്ചു സമയം കൂടി നിന്ന ശേഷം ചിന്നൻ പോകാനിറങ്ങി... സിദ്ധുവിനെ ചിറക്കലേക്ക് ആക്കാമെന്നു പറഞ്ഞെങ്കിലും അവൻ വേണ്ടെന്നു പറഞ്ഞു നിരസിച്ചു...
ചിന്നൻ പോയതിനു ശേഷം സിദ്ധു ജനലിനരികിൽ ഒളിപ്പിച്ച വെക്കാറുള്ള താക്കോൽ കൊണ്ട് കളപ്പുര തുറന്നു... ഉള്ളിൽ കയറിയപ്പോൾ പല പല സാധനങ്ങളുടെ വാട മൂക്കിൽ തുളച്ചു കയറി...
അന്ന് കിടന്ന കട്ടിൽ ഉള്ളിലുണ്ട്, നിറയെ പല്ലിക്കാട്ടവും, എലിക്കാട്ടവും ആ മുറിയിൽ ദുർഗന്ധം നിറച്ചു.. അതൊന്നു വൃത്തിയാക്കിയിടാൻ ആളെ ഏർപ്പാടാക്കാൻ അവൻ ഉറപ്പിച്ചു...
അവിടെ വെച്ച് കുറച്ചു കണക്കു കൂട്ടലുകൾ നടത്തിയ ശേഷമാണ് സിദ്ധു ചിറക്കലേക്ക് തിരികെ പോയത്..
പിറ്റേ ദിവസം തന്നെ രണ്ട് പണിക്കാരുമായി വന്നു അവൻ ആ കളപ്പുരയും ചുറ്റുപാടും വൃത്തിയാക്കി.. ചിറക്കൽ ആവശ്യമില്ലാതെ കിടന്നിരുന്ന ഒരു ബെഡ് കൊണ്ടുവന്നു കട്ടിലിൽ ഇട്ടു, ഒരു അത്യാവശ്യത്തിനു ഒരാൾക്ക് നിൽക്കേണ്ടി വന്നാൽ ആവശ്യമുള്ള രീതിയിൽ സാധനങ്ങൾ അവിടെ കൊണ്ടുവന്നു...ആഴ്ചയിൽ ഒരു ദിവസം അവിടം വൃത്തിയാക്കുവാൻ പണിക്കാരെയും ഏർപ്പാടാക്കി..
ഇത്രയും ചെയ്തു കഴിഞ്ഞപ്പോൾ തന്റെ പ്ലാനിന്റെ ആദ്യ ഘട്ടം പൂർത്തിയാക്കിയതിൽ അവൻ സന്തോഷിച്ചു...
ആ ആഴ്ച അവൻ ചില ദിവസങ്ങളിൽ പകൽ സമയങ്ങളിൽ ഉച്ചവരെയും ചില ദിവസത്തിൽ വൈകുന്നേരം വരെയും അവിടെ ചിലവഴിച്ചു... കുറെ നോവലുകൾ വാങ്ങി ചെറിയൊരു ലൈബ്രറി തന്നെ ആ കൊച്ചുവീട്ടിൽ നിർമ്മിച്ച ശേഷം അവിടെ ഇരുന്നു അവൻ വായിച്ചു തീർത്തു...
സിദ്ധു മുതിർന്ന
💬 Comments
View all comments