Chapter Title : നീലക്കൊടുവേലി 6 [Fire blade]
പയ്യനായെന്നും അവന് അവന്റെതായ സ്വാതന്ത്ര്യങ്ങൾ ആവശ്യമുണ്ടാകുമെന്നും ഉള്ള തിരിച്ചറിവിൽ ലക്ഷ്മിയമ്മയും ശങ്കരനും ആ കാര്യങ്ങളിലൊന്നും ഇടപ്പെട്ടില്ല, വൈകീട്ട് വരെ ഇരിക്കുന്ന ദിവസങ്ങളിൽ ഉച്ചക്കുള്ള ഭക്ഷണം അവന്റെ ഇഷ്ടവിഭവങ്ങൾ ഉണ്ടാക്കി ഇല വാട്ടി പൊതിച്ചോറാക്കി ലക്ഷ്മിയമ്മ കൊടുത്തുവിട്ടു....
അങ്ങനെ ആ ആഴ്ച സംഭവബഹുലമായി കടന്നു പോയി... പിറ്റേ ആഴ്ച ആ വീട് വൃത്തിയാക്കുവാൻ അവൻ ആവശ്യപ്പെട്ടത് ധന്യയോടായിരുന്നു... ലക്ഷ്മിയമ്മയുടെ മുന്നിൽ വെച്ച് തന്നെയാണ് അവൻ സംസാരിച്ചു ഉറപ്പിച്ചത്...
പിറ്റേ ദിവസം ചിറക്കലേക്ക് വരുന്നതിനു പകരം അവളോട് അവൻ നേരിട്ട് കളപ്പുരയിലേക്ക് വരാനാണ് പറഞ്ഞത്... ബാക്കി പണിക്കാർ എല്ലാവരും ഉള്ളതിനാൽ ലക്ഷ്മിയമ്മക്കും അതിൽ എതിർപ്പൊന്നും ഉണ്ടായിരുന്നില്ല..
പക്ഷെ അവന്റെ പ്ലാനുകൾ വേറെ ആയിരുന്നു,.. അതെല്ലാം നടപ്പിലാക്കാൻ ഉള്ള കൊതിയോടെ അവൻ പിറ്റേ ദിവസത്തിനായി കാത്തിരുന്നു...
തുടരും...
വായനക്കാരോട്...:
പേജുകൾ കൂട്ടുവാനും പെട്ടെന്ന് തീർക്കാനും ഇപ്പോളത്തെ ജോലി തിരക്കിൽ സാധിക്കില്ല, എഴുതി വരുമ്പോൾ ഒരുപാട് ഡീറ്റൈലിങ് വേണ്ടത് കൊണ്ട് അതിനുമാത്രം സമയവും സമാധാനവും ആവശ്യമാണ്... അതുപോലെ സിദ്ധു ആ മന്ത്രസിദ്ധി നേടിയതിനു ശേഷമുള്ള കാര്യങ്ങൾ മറ്റൊരു സീസൺ ആയി ഇറക്കാനാണ് ഉദ്ദേശ്യം...
എല്ലാം ഉൾപ്പെടുത്തി ഒരു 10 പാർട്ടിൽ ഒതുക്കാനാണ് കരുതിയിരുന്നതെങ്കിലും എന്റെ എഴുത്തിന്റെ രീതി വെച്ച് അത് സാധിക്കുന്നില്ല.. അതുകൊണ്ട് അരയന്മല മറ്റൊരു സീസൺ ആയി എഴുതാം, അതിനു ഈ സീസൺ കഴിഞ്ഞതിനു ശേഷം മൂന്നു മാസത്തോളം ഇടവേള ആവശ്യവുമാണ്... മനസ് ഒന്ന് മാറ്റിപ്പിടിച്ചതിന് ശേഷം തുടരാം.. അല്ലെങ്കിൽ മറ്റൊരു വഴി അരയന്മല മുതലുള്ള കാര്യങ്ങൾ എഴുതാൻ എനിക്കൊരു ഇടവേള തന്നാൽ അത് ഇതിനു തുടർച്ചയായി തന്നെ പോകാം..ഇടവേള അത്യാവശ്യമായതുകൊണ്ടാണ്...
💬 Comments
View all comments