0%

Chapter Title : നീലക്കൊടുവേലി 6 [Fire blade]

Author : Kambikathakal Read All Parts 602

സിദ്ധു ഒരു തവണകൂടി ആ എഴുത്തിലെ വരികളിലൂടെ കണ്ണോടിച്ചു. വടിവൊത്ത അക്ഷരങ്ങൾ, എന്തുകൊണ്ടാണ് ഇങ്ങനൊരു തുണിയിൽ ഇത് എഴുതിയിരിക്കുന്നതെന്ന വ്യക്തമല്ല.. എന്തായാലും താൻ തേടാൻ പോകുന്നത് അത്യാവശ്യം ഗൗരവമുള്ള ഒന്ന് തന്നെ..

സമയം കളയാതെ ആ പെട്ടിയോട് കൂടി തന്നെ അവൻ മുൻപ് പലപ്പോളും കണ്ടിരുന്ന ആ മുറിയുടെ അടുത്തെത്തി... ആ മുറി മാത്രം പൂട്ടി കിടക്കുന്നത് കൊണ്ട് അവിടേക്ക് ആരുടെയും ശ്രദ്ധ അങ്ങനെ പോവാറില്ലായിരുന്നു..

സിദ്ധു കൈയിലെ താക്കോൽ കൊണ്ട് തിരിച്ചപ്പോൾ ആ പൂട്ട് തുറന്നു.. അത്യധികം ആകാംഷയോടെയും പേടിയോടെയും അവൻ ഉള്ളിലേക്ക് കയറി...

ഉള്ളിൽ ലൈറ്റ് ഇല്ലെന്നു മനസിലായപ്പോൾ തിരികെ റൂമിൽ വന്നു ടോർച്ചെടുത്തു പോയി... ജനലുകളും വാതിലും അടഞ്ഞുകിടന്നിരുന്നാലും പകൽ സമയമായതുകൊണ്ട് ഉള്ളിൽ കുറ്റാക്കൂരിരുട്ട് അല്ലായിരുന്നു..മാറാലയും താഴെയുള്ള എന്തൊക്കെയോ സാധനങ്ങളുടെയും ഇടയിലൂടെ പതിയെ തപ്പിപിടിച്ചു അങ്ങേരു പറഞ്ഞ തകരപ്പെട്ടി എടുത്ത് ആ റൂം അങ്ങനെതന്നെ പൂട്ടി തിരികെ തന്റെ റൂമിലേക്ക് സിദ്ധു മടങ്ങി..

വീണ്ടും വാതിൽ അടച്ചു കുറ്റിയിട്ട ശേഷം ആ തകരപ്പെട്ടി എടുത്ത് മേശമേൽ വെച്ച് തുറന്നു. അതിനുള്ളിലും ഒരു പട്ടിന്റെ തുണി മടക്കിവെച്ചിരുന്നു..

അത് എടുത്ത് നിവർത്തിയ സിദ്ധു അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നത് കണ്ടു..

" അരയന്മലയിലെ ആറു വിരലുള്ള അറുമുഖനെ കണ്ട് ഈ കത്ത് കാണിക്കുക... മൂന്നു വർഷങ്ങൾക്ക് ശേഷം പഠനം കഴിഞ്ഞേ തിരികെ വരാവൂ..എല്ലാം കഴിയുന്നത്ര രഹസ്യമായി സൂക്ഷിക്കുക... "

ആ വാചകങ്ങളും അവൻ ഒരു ആവർത്തിക്കൂടി വായിച്ചു... ആറു വിരലുള്ളയാൾ, അരയൻ മല... എങ്ങനെ കണ്ടുപിടിക്കും..?? ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടിയില്ല...

ഇനി ചെന്നു അന്വേഷിക്കുന്ന

💬 Comments

View all comments