Chapter Title : നീലക്കൊടുവേലി 6 [Fire blade]
ആൾ ഇന്ന് ജീവിച്ചിരിപ്പുണ്ടോ എന്നെങ്ങനെ അറിയും..? സിദ്ധു വല്ലാതെ ആശയക്കുഴപ്പത്തിലായി..
വെറുമൊരു കത്താണ്... അത് പറയുന്നത് പ്രകാരം വേണമെങ്കിൽ പോവാം ഇനി വേണ്ട എന്നാണെങ്കിൽ ഇത് തിരികെ വെച്ച് മിണ്ടാണ്ടിരുന്നാൽ മതി, ആരും ഇത് പറഞ്ഞു വരാനില്ല.. എന്താണ് നല്ലത് എന്ന് അവൻ ചിന്തിച്ചുകൊണ്ടിരുന്നു..
ഉച്ചക്ക് ഊണ് കഴിക്കുമ്പോളും അവന്റെ ചിന്തകൾ ഇത് തന്നെ ആയിരുന്നു.. ലക്ഷ്മിയമ്മ എന്തൊക്കെയോ ചോദിച്ചെങ്കിലും അവന്റെ അന്തം വിട്ട മറുപടി കേട്ടപ്പോൾ നിർത്തി...അവന്റെ ചിന്ത അന്ന് മുഴുവൻ അതിനെപ്പറ്റി ആയിരുന്നു..
എന്തായിരിക്കും തനിക്ക് വേണ്ടി ആ കാട്ടിൽ കാത്തിരിക്കുന്ന രഹസ്യം... അത് അറിയാതെ മണ്ണടിയുന്നതും മണ്ടത്തരമാണെന്ന് അവന് തോന്നി.. കുറെ കാലങ്ങൾക്ക് ശേഷം അന്ന് അത് ചെയ്യാമായിരുന്നു എന്നൊരു തോന്നൽ ഉണ്ടാവരുതല്ലോ...
അതേ സമയം അറിയാത്ത ഒരിടത്തേക്ക് അറിയാത്ത ഒരാളെ കാണാൻ പോകുക എന്നതിലുള്ള റിസ്ക് വേറെയാണ്... പിന്നെ മൂന്നു വർഷക്കാലം എന്ന കാലയളവും... ഈയിടെയായി ചിറക്കൽ വിട്ടു പോവാൻ അവന് താല്പര്യമില്ല... പിന്നെ പഠിക്കാനുള്ളത് എന്ത്...??
അവസാനം എന്തും വരട്ടെ എന്ന് കരുതിയ സിദ്ധു പോയിനോക്കാൻ തന്നെ തീരുമാനിച്ചു... അതിനു വേണ്ട കാര്യങ്ങളും മാർഗങ്ങളും കണ്ടുപിടിക്കാൻ തീരുമാനിച്ചു...
ഒന്നുകിൽ കാണാമറയത്തുള്ള മരണം വരിക്കാൻ, അല്ലെങ്കിൽ തിരിച്ചു വരുന്നത് ഒരു രഹസ്യവുമായി... മനസിനുള്ളിൽ നൂറുകൂട്ടം ചോദ്യങ്ങളുമായി ജീവിക്കേണ്ടിവന്നാൽ അത് ബോറാവും....
തന്റെ മുത്തച്ഛൻ കാണിച്ചു തരുന്ന വഴിയായതുകൊണ്ട് ഒരുപാട് പേടിക്കേണ്ടിയും വരില്ല.. മുൻപോട്ടു വെച്ച കാൽ തല്ക്കാലം മുൻപോട്ടു തന്നെ..
സിദ്ധു മനസ്സിൽ കുറച്ചു രൂപരേഖകൾ ഉണ്ടാക്കി.. ഇനിയുള്ള ദിവസങ്ങളിൽ ചെയ്തു തീർക്കേണ്ടതെല്ലാം കൂട്ടിചേർത്തു..
കുറച്ചു പണം ചിലവാക്കേണ്ടി വരും...ചില സംവിധാനങ്ങൾ
💬 Comments
View all comments