0%

Chapter Title : നീലക്കൊടുവേലി 6 [Fire blade]

Author : Kambikathakal Read All Parts 604

കണ്ടെത്തേണ്ടിയും വരും..നോക്കാം..!!

അന്ന് രാത്രി അവന് ഉറങ്ങാൻ സാധിച്ചില്ലെന്നു പറയാം.. മനസ് പുതിയതെന്തോ തേടുന്നതായി തോന്നൽ.. മുത്തച്ഛൻ കരുതി വെച്ചത് ജീവിതത്തിന്റെ മാറ്റിമറിക്കാൻ പോന്ന എന്തോ ആണെന്നൊരു ചിന്ത..

പിറ്റേന്ന് അവൻ ഉണർന്നത് വളരെ ഊർജ്ജസ്വലനയാണ്... ഇടക്കെപ്പഴോ കടിഞാണില്ലാതെ അലഞ്ഞ അവന്റെ മനസിന്‌ ലക്ഷ്യബോധം വന്നു...

ചെയ്യാനുള്ള കാര്യങ്ങൾക്കായി ഒരു ചാർട്ട് തയ്യാറാക്കി... ലക്ഷ്യം ഒന്ന് മാത്രം അരയൻമലയിലെ അറുമുഖൻ...അതിനു ആദ്യം കണ്ടെത്തേണ്ടത് അല്ലെങ്കിൽ അറിയേണ്ടത് അരയൻമലയെ കുറിച്ചാണ്...

പിന്നെ അന്വേഷണത്തിൽ ശ്രദ്ധിക്കേണ്ടത് രഹസ്യമായി സൂക്ഷിക്കേണ്ട കാര്യത്തെ പറ്റിയാണ് ...മൂന്നു വർഷം വലിയൊരു കാലയളവായതു കൊണ്ട് അവിടെ എങ്ങനെ നിൽക്കേണ്ടിവരും എന്നതിനെ പറ്റി അറിവില്ല, ആരോടും അന്വേഷിക്കാൻ പറ്റില്ല അതിനേക്കാൾ വലിയൊരു കടമ്പ നാട്ടിലാണ് താമസം എന്നതിലാണ്.. സുഖലോലുപതയിൽ ജീവിച്ച തന്നെക്കൊണ്ട് എടുത്താൽ പൊങ്ങുമോ ആവോ..

ഒരു വാഹനം ഒപ്പിക്കണം, വേണ്ടത്ര ഡ്രെസ്സുകളും അനുബന്ധ സാധനങ്ങളും റെഡിയാക്കി കൊണ്ട് പോവണം, അതിനു മുൻപ് ഇഷ്ടമുള്ള ഭക്ഷണങ്ങൾ എല്ലാം കഴിച്ചു മദിച്ചു പോണം, കാടല്ലേ..!! അവിടെ ഇതൊന്നും കിട്ടില്ലായിരിക്കും..

കുറച്ചു ദിവസങ്ങൾക്കകം യാത്ര ആരംഭിക്കണം, അതിനായി ഒരു മാസക്കാലം ആദ്യഘട്ടമെന്നോണം അവൻ തീരുമാനിച്ചു... അതിനു മുന്പ് പറ്റിയാൽ അങ്ങനെയും ആകാമെന്നു കണക്കു കൂട്ടി..

ആദ്യം ഇനി യാത്രയെപ്പറ്റി ചെറിയൊരു രൂപം ശങ്കരനും ലക്ഷ്മിയമ്മക്കും കൊടുക്കണം...പിന്നെ സിതാര, നീതു... ഇവർക്കെന്താണ് കൊടുക്കേണ്ടത്..??

അരയന്മലയെ പറ്റി ചിന്നനോട് അന്വേഷിക്കാം,ഊരുതെണ്ടി കൂടിയായ അവനാകുമ്പോൾ അതിനെപ്പറ്റി വ്യക്തമായി അറിയുവാൻ സാധ്യതയുണ്ട്, അധികം ആളുകളോട് അന്വേഷിക്കുന്നത് അപകടവുമാണ്...

പിന്നെ ചിന്തിക്കാനുള്ള ഒരു കാര്യം പഠനമാണ്, ഡിഗ്രി എപ്പോ വേണമെങ്കിലും മുഴുവനാക്കാമല്ലോ, വരാൻ പോകുന്നത് അതിനേക്കാൾ വലിയൊരു

💬 Comments

View all comments