Chapter Title : നീലക്കൊടുവേലി 6 [Fire blade]
നിധി ആണെങ്കിലോ... കോളേജിൽ ചെന്നു അതിന്റെതായ കാര്യങ്ങൾ സംസാരിച്ചു ശരിയാക്കണം...
ഇങ്ങനെ സിദ്ധുവിന്റെ ചിന്തകൾക്ക് തീ പിടിച്ചു.. അന്നത്തെ ദിവസം ഇത്തരം പ്ലാനിങ്ങിലൂടെ കടന്നു പോയി... അവന് ആ താക്കോൽ കൈമാറി എന്ന അറിവുള്ള ലക്ഷ്മിയമ്മക്കും കൈമാറിയ ശങ്കരനും ഒഴികെ ആ വീട്ടിൽ ബാക്കി ആർക്കും അവന്റെ ഈ കാര്യങ്ങൾ അറിയില്ലായിരുന്നു...
രണ്ട് ദിവസത്തോളം സിദ്ധു അവിടെ ഉണ്ടോ എന്നുപോലും സംശയത്തിലായിരുന്നു നീതുവും സിതാരയും...പുതിയ സംഭവവികാസങ്ങൾ അറിയാത്തത് കൊണ്ട് എന്താണ് സംഭവിക്കുന്നതെന്നു അവർക്കൊരു രൂപവും കിട്ടിയില്ല..
രണ്ട് ദിവസങ്ങൾക്ക് ശേഷം ഒരു വൈകുന്നേരമാണ് അവൻ അവർ നാലുപേരും കൂടിയിരിക്കുന്ന സഭയിലേക്ക് വന്നത്...
വന്ന ശേഷം ചുരുക്കത്തിൽ കാര്യങ്ങൾ വിശദീകരിച്ചു...അവരെല്ലാം വിഷമത്തോടെയാണ് കാര്യങ്ങൾ കേട്ടത്.. പോവണ്ട എന്ന് പറയണമെന്നുണ്ടെങ്കിലും അവന്റെ ഒരു ജന്മ നിയോഗം പോലെ ഉള്ളൊരു കാര്യമായതിനാൽ ലക്ഷ്മിയമ്മ നിറക്കണ്ണുകളോടെ കേട്ടു നിന്നതേ ഉള്ളൂ.. തടഞ്ഞു വെക്കാൻ മാത്രം ആരുമല്ലല്ലോ...
സിതാരക്കും നീതുവിനും കൂടുതലൊന്നും മനസിലായില്ല...അവർ അവനെയും കേട്ടു വിഷമിച്ചിരിക്കുന്ന അച്ഛനമ്മമാരെയും നോക്കി വിഷമത്തോടെ ഇരുന്നു.. എന്തിന് വേണ്ടിയുള്ള യാത്രയാണെന്നു പറയാൻ അവനും അറിയാത്തത് കൊണ്ട് അവ്യക്തമായൊരു രൂപം മാത്രമേ അവർക്ക് കിട്ടിയുള്ളൂ...
ഇതെല്ലാം പറയുന്നതിനിടക്ക് ഒരിക്കൽപോലും സിദ്ധു സിതാരയേയും നീതുവിനെയും അധികം മൈൻഡ് ചെയ്തില്ല.. അവരോട് മനഃപൂർവം ഒരു അകലമിട്ട് പെരുമാറാനാണ് അവനു തോന്നിയത്...
അത് അവരെ തെല്ലോന്നു നിരാശപ്പെടുത്തുകയും ചെയ്തു.. എങ്ങോട്ടാണെന്ന് എന്തിനാണെന്നോ അന്തവും കുന്തവുമില്ലാത്ത ഒരു പോക്ക്, ഇത് പറയുമ്പോളാണെങ്കിലോ പഞ്ചായത്തിൽ കണ്ട പരിചയം പോലും കാണിക്കുന്നും ഇല്ല... അവന്റെ മാറ്റങ്ങൾ കണ്ടു അവർക്ക് ചെറിയൊരു അസ്വസ്ഥത തോന്നാതിരുന്നില്ല..
സിദ്ധു പിറ്റേ ദിവസം
💬 Comments
View all comments