Chapter Title : നീലക്കൊടുവേലി 6 [Fire blade]
തന്നെ ചിന്നനുമായി കൂടിക്കാഴ്ച നടത്തി.. പാടത്തിനു നടുവിലെ നെൽ പുരയിൽ വെച്ചായിരുന്നു കണ്ടത്...അരയൻ മലയെ കുറിച് അന്വേഷിക്കാൻ പറഞ്ഞപ്പോൾ ചിന്നന് അത്ഭുതം..!!
" ഞാൻ ആദ്യം കരുതീത് പൂശാനുള്ള ആളെ കിട്ടിയോന്ന് ചോദിക്കാൻ വിളിപ്പിച്ചതാണെന്നാ... കൊറേ നൊണ കണ്ടുപിടിച്ചു വരാരുന്നു.. "
ചിന്നൻ തല ചൊറിഞ്ഞ് കണ്ണിറുക്കി ഇളിച്ചുകൊണ്ടു പറഞ്ഞു
" ആ.... അത് ഞാൻ പറയാ.. നീ ഇതിനെപ്പറ്റി എന്തെങ്കിലും വിവരമുണ്ടെങ്കിൽ പറ.. "
സിദ്ധു ചുണ്ടിൽ വിരിഞ്ഞ ചിരിയെ ഒരു കോണിലേക്ക് മാറ്റിക്കൊണ്ട് അവനോട് പറഞ്ഞു..
ചിന്നൻ കുറച്ചു സമയം കണ്ണടച്ചു ഇരുന്നുകൊണ്ട് ആലോചിച്ചു..
" എനിക്ക് അറിയുന്ന ആരോ അതിനടുത്ത ഗ്രാമത്തിലുണ്ട്...ഞാനൊന്നു ആലോചിച്ചു പറയാം.. "
അവൻ ആളെ കിട്ടാതായപ്പോൾ സിദ്ധുവിനോട് അവധി വാങ്ങി...
" നീ ആലോചിച്ചു, കണ്ടെത്താൻ പറ്റുന്നത്ര വിവരങ്ങൾ അന്വേഷിച്ചിട്ട് പറ, ഞാൻ കോളേജിൽ ഒന്ന് പോയി 4 ദിവസം കൊണ്ടു വരും.. അപ്പളേക്ക് വാ... "
സിദ്ധു അവന് ആവശ്യത്തിനുള്ള സമയം കൊടുത്തപ്പോൾ തന്നെ അവൻ സന്തോഷത്തിലായി, അതിനു കൂടെ കുറച്ചേറെ പണവും കൊടുത്തതോടെ ചിന്നൻ നല്ല ഉഷാറിലായി..
" അല്ല, എന്താ അന്വേഷിക്കേണ്ടത്... അത് വ്യക്തമായി പറഞ്ഞില്ലല്ലോ... "
ചിന്നൻ ചോദിച്ചപ്പളാണ് സിദ്ധു കാര്യത്തെപ്പറ്റി ചിന്തിച്ചത്..
" അയ്യോ മറന്നു.... അരയാ
ന്മലയിലെ അറുമുഖൻ എന്നൊരാളെയാണ് കിട്ടേണ്ടത്.... അവിടെ എത്തിച്ചേരാനുള്ള വഴി വേണം.. "
സിദ്ധു ചുരുക്കി പറഞ്ഞു കൊടുത്തു....
" എന്താ കാര്യം..? എനിക്കറിയാൻ പറ്റുന്നതാണെങ്കിൽ പറ സിദ്ധപ്പാ.. "
ചിന്നൻ മടിച്ചു മടിച്ചു ചോദിച്ചു..
" എനിക്കും അറിയില്ല, മുത്തച്ഛന്റെ കല്പനയാണ്... പോയി
💬 Comments
View all comments