0%

Chapter Title : നീലക്കൊടുവേലി 7 [Fire blade]

Author : Kambikathakal Read All Parts 584

സിദ്ധു ചിന്തിച്ചു...അവളുടെ മുഖഭംഗിയും ശരീരത്തിന്റെ എടുപ്പും കെട്ടുന്നവന്റെ ഭാഗ്യം തന്നെയാവും...

അന്ന് ചിന്നൻ തന്ന പൊതി എടുക്കണോ വേണ്ടേ എന്ന് ഒരു സംശയം അവനുണ്ടായി, ആവശ്യം വരുമോ..? ആവശ്യം വന്നാൽ തന്നെ അത് മറ്റെന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാക്കുമോ.. മേൽക്ക് മേൽ ആലോചനകളുമായി സിദ്ധു കിടന്നു... ചിന്തകൾ കൂടിയിട്ടാണോ എന്തോ നിദ്രദേവി തന്നെ കടാക്ഷിക്കുന്നില്ല....

അത്യാവശ്യം തരക്കേടില്ലാത്ത രീതിയിൽ എല്ലാം ചിന്തിച്ച ശേഷം വൈകിയാണ് സിദ്ധു ഉറങ്ങിയത്... പിറ്റേന്ന് ഉന്മേഷത്തോടെ എണീച് രാവിലത്തെ തിരക്കുകൾ എല്ലാം തീർത്തു..

തീന്മേശയിലേക്ക് തിരക്കിട്ടു ചെന്നു നോക്കുമ്പോൾ പതിവില്ലാതെ നീതുവും സിതാരയും കഴിച്ചോണ്ടിരിപ്പുണ്ട്... ദേഹം ഇവിടെയും ദേഹി അവിടെയും എന്ന അവസ്ഥയിലായിരുന്ന സിദ്ധു അവരെ കണ്ടു ഒരു ചിരി മാത്രം കൊടുത്ത് ഭക്ഷണം കഴിക്കാൻ തുടങ്ങി.

" മോനെ, ചോറും മീനും വെച്ചിട്ടുണ്ട്, കറി വേറെ വെച്ചിട്ടുണ്ട് എല്ലാം ദേ ഇതിലുണ്ട് ട്ടൊ..മുഴുവനും കഴിച്ചേക്കണം.."

ലക്ഷ്മിയമ്മ ഒരു കവറിൽ പൊതിഞ്ഞെടുതിൽ ഓരോന്നും കാണിച്ചു കൊണ്ട് പറഞ്ഞു..

" എഹ്.... അതിന് സിദ്ധുവേട്ടൻ എങ്ങോട്ട് പോവാ...?? "

കൈവിരലിൽ പറ്റിയ ചമ്മന്തി നക്കികൊണ്ട് നീതു
ചോദിച്ചു...

സിദ്ധു നോക്കുമ്പോൾ സിതാരയുടെ കണ്ണുകളിലും അതേ ചോദ്യം ഒളിഞ്ഞിരുപ്പുണ്ട്.. ആ വളഞ്ഞ പുരികം അത് എടുത്തു കാണിച്ചു..

" എങ്ങോട്ടുമില്ല.... ഞാൻ മോളിൽ പോയിരുന്നു കഴിക്കാൻ വേണ്ടി വെറുതെ പൊതിഞ്ഞെടുത്തതാ... "

ഒരുപാട് ചോദ്യങ്ങളും ഉത്തരങ്ങളും വേണ്ടി വരും എന്ന് മനസിലാക്കികൊണ്ട് സിദ്ധു രക്ഷപ്പെടാൻ ഒരു വൃഥാ ശ്രമം നടത്തി..

" അല്ല നിങ്ങൾക്കിന്ന് ക്ലാസൊന്നും ഇല്ലേ..?? "

വിഷയം മാറ്റാൻ വേണ്ടി സിദ്ധു തുടർച്ചയായി ചോദിച്ചു..

💬 Comments

View all comments