Chapter Title : നീലക്കൊടുവേലി 7 [Fire blade]
എടുത്തു വേഗം ഉമ്മറത്തേക്ക് നടന്നു...
9 മണി ആവാനായിരിക്കുന്നു.. അവൾ ആഞ്ഞുനടന്നു.. അവളെത്തിക്കാണുമോ എന്തോ... ഏകദേശം ഒന്നര കിലോമീറ്റർ ഉണ്ടാവും ചിറക്കൽ നിന്നു പാടത്തെ വീട്ടിലേക്ക് .... നടന്നു നടന്നു ദൂരം അത്ര കണ്ടു തോന്നിക്കാറില്ല, ഇന്നാണെങ്കിൽ എന്നത്തേക്കാളും വേഗത്തിൽ നടക്കാനും അവന് കഴിഞ്ഞു....
വീതിയുള്ള പാടവരമ്പിലൂടെ അവൻ ഓടുന്ന പോലെ നടന്നു.. കൺവെട്ടത്തു വീട് കാണാൻ തുടങ്ങുമ്പോൾ ഹൃദയം പെരുമ്പറ കൊട്ടി തുടങ്ങി..
ഹോ...നീതുവിനെ ഒരു വിധത്തിലാണ് ഒഴിവാക്കിയത്.. അത് പ്ലാനിൽ ഇല്ലാത്ത റിസ്ക് ആയിരുന്നു...അവരെ രണ്ടിനേം പൂർണമായും വിശ്വസിക്കാനും വയ്യ, അവധി ആയത് കൊണ്ട് ഇടക്ക് ഇങ്ങോട്ട് ഇറങ്ങാനും മതി... താൻ ഇവിടെ ഉണ്ടാവുമെന്ന് പറഞ്ഞത് കൊണ്ട് ചാൻസ് കൂടുതലാണ്..
അതിനെ പറ്റി ചിന്തിച്ചപ്പോൾ തന്നെ സിദ്ധുവിന്റെ ഉന്മേഷം പകുതി കുറഞ്ഞു.. പണ്ടാരമടങ്ങാനായിട്ട് ഇനി ഇപ്പൊ തന്നെ വരുമോ..?എയ് ചാൻസില്ല, താൻ അത്രേം എതിർത്തത് കൊണ്ട് ലക്ഷ്മിയമ്മ തീർച്ചയായും അത് സമ്മതിക്കില്ല...
ഇനി മറ്റാരെങ്കിലും വരുമോ..? സാധാരണ സമയത്ത് വരുന്നത് പോലെ അല്ലല്ലോ, ഇത് സംഗതി വേറെയല്ലേ..!!
റിസ്ക്കെടുക്കാത്തവർക്ക് ജീവിതത്തിൽ വിജയമില്ലെന്നാണ് പൊതുവെ പറയാറ്, ഈ റിസ്ക് ഏറ്റെടുക്കാം... ഇനി പരിപാടി പൊളിഞ്ഞാൽ കാട്ടിലേക്കുള്ള പോക്ക് ഇത്തിരി നേരത്തെ അങ്ങ് പോയേക്കാം...
പോയി കഴിഞ്ഞാൽ 3 വർഷം ഉണ്ടല്ലോ.. അതിനിടക്ക് തീരാവുന്നതേ ഏതു പ്രശ്നവും...
നെൽപുരയുടെ ഉമ്മറത്തേക്ക് കയറുമ്പോൾ തന്നെ ധന്യ വീടിന്റെ ചുറ്റുമുള്ള വരാന്ത വൃത്തിയാക്കുന്നത് സിദ്ധു കണ്ടു... മുടി മുകളിൽ കെട്ടിവെച്ച് ഇടതു കൈ പുറകിലേക്കാക്കി കുനിഞ്ഞു നിന്നുകൊണ്ട് അടിച്ചു വാരുന്ന അവളെ ഉമ്മറപ്പടിയിൽ ഇരുന്നുകൊണ്ട് അവൻ നോക്കി..
അവനെ കണ്ടു
💬 Comments
View all comments