Chapter Title : നീലക്കൊടുവേലി 7 [Fire blade]
അവന് തോന്നാതിരുന്നില്ല
" അമ്പോ..അതുശെരി, .. എങ്കിൽ ഞാനും ഉണ്ട്... ഞാൻ കൊറേ മുൻപ് പോയതാ അവിടെ... "
നീതു പെട്ടെന്ന് ഉഷാറായി... സിദ്ധുവിന് അവളുടെ കിന്നാരം കേട്ടു ദേഷ്യം വന്നെങ്കിലും പുറത്ത് കാണിച്ചില്ല..
" അതൊന്നും വേണ്ട, അവിടെ വൃത്തിയാക്കിയ ശേഷം ഞാൻ വായിക്കാൻ പോവും.. നിന്നെ കൊണ്ട് പോയാൽ നിന്നോട് വാർത്തനമാനം പറഞ്ഞിരിക്കും.. "
സിദ്ധു അവളെ നിരുത്സാഹപ്പെടുത്തി...
" പ്ലീസ്, പ്ലീസ്.... ഞാനും കൂടി വന്നോട്ടെ...ഒരു ശല്യവും ഉണ്ടാക്കില്ല, ഇനിപ്പോ വായിക്കാൻ തുടങ്ങുമ്പോ ഞാനിങ്ങു പോരാമെന്നെ.."
അവൾ വാശി പിടിച്ചു... ലക്ഷ്മിയമ്മ ഇതിലൊന്നും ചെയ്യാനില്ലാതെ മക്കളെ മാറി മാറി നോക്കി....
" നിങ്ങൾ രണ്ടും കൂടി വേറെ ഒരൂസം പൊക്കോ.."
നീതുവിന്റെ മോഹം നടത്തികൊടുക്കാൻ സിദ്ധു തയ്യാറല്ലായിരുന്നു.. അവന്റെ മനസ്സിൽ നടക്കാൻ പോവുന്ന കാര്യങ്ങളെ പറ്റിയുള്ള പ്ലാൻ മാത്രമായിരുന്നു... അതിന് തടസം വരാൻ തക്ക ഒന്നും അവ ആഗ്രഹിച്ചില്ല...
" പറ്റില്ല.... എനിക്ക് ഇന്ന് തന്നെ പോരണം."
നീതു ഭക്ഷണം കഴിക്കൽ സ്പീഡ് ആക്കികൊണ്ട് പറഞ്ഞു...
" ദേ വെറുതെ വാശിപിടിക്കല്ലേ... നീയിപ്പോ ഇവിടെ അമ്മയെ സഹായിക്കാനോ മറ്റോ വല്ലതുമുണ്ടെങ്കിൽ ചെയ്തോ..
സിദ്ധു അൽപ്പം ശബ്ദമുയർത്തി പറഞ്ഞതൊക്കെ അവൾ മറുപടി പറഞ്ഞില്ല... സിതാര ഇതൊന്നും കാര്യമാക്കാതെ കഴിക്കൽ തുടർന്നു..
നീതു മറുപടിയൊന്നും പറഞ്ഞില്ലെങ്കിലും മുഖം കെറുവിച്ചുകൊണ്ട് ഇരുന്നു ബാക്കി ഭക്ഷണം കഴിച്ചു... അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു,.. സിറ്റുവേഷൻ തണുത്തെന്നു തോന്നിയപ്പോൾ സിദ്ധു ആശ്വസിച്ചു..
പിന്നീട് കൂടുതൽ ഒന്നിനും ചെവികൊടുക്കാതെ അവൻ വേഗം കഴിച്ചെണീറ്റു...കൈകഴുകി അവരെ പിന്നീട് ഒന്ന് നോക്കുക കൂടി ചെയ്യാതെ ഉച്ചഭക്ഷണം
💬 Comments
View all comments