Chapter Title : നീലക്കൊടുവേലി 8 [Fire blade]
ഇല്ലെങ്കിൽ ഇനീം കിട്ടും.... "
സിദ്ധു കൈ ഞൊട്ടയിട്ടു കൊണ്ട് അവൻ അപ്പൂണ്ണിയുടെ അടുത്തേക്ക് നടന്നു...
അപ്പുണ്ണി സിദ്ധുവിന്റെ വരവിൽ ഉള്ള അസ്വസ്ഥത മുഖത്ത് കാണിച്ചു കൊണ്ട് മിണ്ടാതെ നിന്നു ..
" അപ്പൊ നീ അറിയാതെ വന്നു കേറിയതല്ലല്ലേ..? നിനക്ക് ഒരു ചാരനുണ്ട്.. "
അവൻ പറഞ്ഞ കാര്യവും അവന്റെ വരവിനും പിന്നിൽ ഒരു ശക്തിയുണ്ടെന്നു സിദ്ധുവിന് മനസിലായി..
സിദ്ധു അപ്പുണ്ണിയുടെ തോളിൽ കയ്യിട്ട് നിന്നു..
" പറ മോനെ....ആരാ നിനക്ക് ഈ നുണകളൊക്കെ പറഞ്ഞു തരുന്നേ..? "
സിദ്ധുവിന്റെ ചോദ്യം കേട്ടു അപ്പുണ്ണി പുച്ഛത്തിൽ തല തിരിച്ചു... സിദ്ധു ഞൊടിയിടയിൽ അവനെ ലോക്കിട്ട് കിടക്കയിലേക്ക് കമിഴ്ത്തി കിടത്തി...
" പറഞ്ഞാൽ നിന്നേ വിടാം... ഇല്ലെങ്കിൽ ഞാൻ നിന്നേം പണിയും എനിക്ക് പാര വെച്ചവനേം പണിയും.. "
കൈ പുറകിലേക്ക് വലിച്ചു പിടിച്ചതിനാൽ അപ്പുണ്ണി അലറികരഞ്ഞു.. അവൻ എത്ര കുതറിയിട്ടും സിദ്ധു വിട്ടില്ല..അവൻ അപ്പുണ്ണിയുടെ പുറത്ത് ഇരുന്നു..
" വിടെടാ മൈരാ... "
അവൻ ശക്തി മുഴുവൻ എടുത്ത് നോക്കിയിട്ടും സിദ്ധുവിന്റെ പിടി അയഞ്ഞില്ല, അതോടെ അപ്പുണ്ണി തളർന്നു കിടന്നു..
"ഞാൻ മണപ്പിച്ചു നടന്നത് നീ കണ്ടോ..? "
സിദ്ധു ദേഷ്യത്തോടെ ചോദിച്ചു..
" നീ ധന്യയെ കണ്ട മുതൽ ട്യൂൺ ചെയ്യുന്നത് എന്നോട് ഒരാൾ പറഞ്ഞു... നീ അവളെ ഇതിനു മുൻപും ഓരോന്നു ചെയ്യാൻ നോക്കിയിട്ടില്ലേ..? അവൾ എന്റെ പെണ്ണാണെടാ നാറീ... "
അപ്പുണ്ണി വേദന കൊണ്ട് കരയുന്നതിനിടയിൽ പറഞ്ഞു... സിദ്ധു കൈ ഒന്ന് കൂടി പൊക്കി..."ഹൌ അമ്മേ... "അപ്പുണ്ണി വീണ്ടും അലറി..
"
💬 Comments
View all comments