0%

Chapter Title : നീലക്കൊടുവേലി 8 [Fire blade]

Author : Kambikathakal Read All Parts 741

"

മുഖവുരയില്ലാതെ സിദ്ധുവിന്റെ ചോദ്യം കേട്ട് ചിന്നൻ അവന്റെ മുഖത്തേക്ക് നോക്കി...

" ഒരു കൊല്ലമൊക്കെ ആയിക്കാണും... എന്തേ..? "

അവൻ സിദ്ധുവിന്റെ ചോദ്യത്തിലെ ഗൗരവം തിരിച്ചറിഞ്ഞു...

" അവൾ നമ്മുടെ ധന്യയുടെ പിന്നാലെ നടക്കുന്ന അപ്പുണ്ണിയുമായി കൂട്ടാണോ...?? "

സിദ്ധു സംശയത്തോടെ ചോദിച്ചപ്പോൾ ചിന്നൻ ആലോചനയോടെ ഒരു നിമിഷം നിന്നു...

" ഇല്ലല്ലോ....അവർ ഒരേ കോളനിയിൽ ഒക്കെയാണ്, പക്ഷെ അവൻ പണ്ട് വേണ്ടാത്തതെന്തോ പറഞ്ഞെന്നും പറഞ്ഞു മിണ്ടാറില്ലെന്നാണ് പറയാറ്...നീ കാര്യം പറ.. "

ചിന്നൻ അക്ഷമനായി...
സിദ്ധു ആലോചനയോടെ കണ്ണുകൾ അടച്ചു...നേരത്തെ തോന്നിയ തോന്നൽ ശരിയായത് പോലെ...

ഇനി ഇവനോട് എവിടുന്നു പറഞ്ഞു തുടങ്ങണമെന്നാണതാണ് അടുത്ത പ്രശ്നം.. ധന്യ പ്രധാന കഥാപാത്രമാകുമല്ലോ.. അവൾക്ക് ഭാവിയിൽ വലിയ പ്രശ്നങ്ങളില്ലാത്ത രീതിയിൽ കൈകാര്യം ചെയ്യാൻ കഴിയണം..

" സിദ്ധപ്പാ...... നീ കാര്യം പറ.. "

അപ്പുണ്ണി സിദ്ധുവിന്റെ തുടയിൽ ഒരു അടി കൊടുത്ത് കൊണ്ട് പറഞ്ഞു... സിദ്ധു വേദനയിൽ മുഖം ചുളിച്ചു..

" പറയാം... നീ ശാന്തമായിട്ട് ഇരുന്നു കേൾക്കണം... "

സിദ്ധു ഊഞ്ഞാലിൽ എണീറ്റു ഇരുന്നുകൊണ്ട് പറഞ്ഞു...

ചിന്നൻ സിദ്ധു പറയാൻ പോവുന്നതിലേക്ക് പൂർണമായും ശ്രദ്ധ കൊടുത്തു കൊണ്ട് ഇരുന്നു..

സിദ്ധു രാവിലെ മുതൽ സംഭവിച്ച കാര്യങ്ങൾ ഓരോന്നായി ചിന്നനോട് വെളിപ്പെടുത്തി, ധന്യയെ മോശമായി ചിത്രീകരിക്കാതെയാണ് ഓരോന്നും വിശദീകരിച്ചത്.. അപ്പുണ്ണി വന്നതും ഷോ ഉണ്ടാക്കിയതും, അവനെ പെരുമാറി വിട്ടതും എല്ലാം അവൻ പറഞ്ഞു...

" അല്ല അവനെങ്ങനെ അറിഞ്ഞു നിങ്ങൾ അവിടെ ഉള്ളത്..?? "

സിദ്ധു മുഴുവനാക്കുന്നതിനു മുൻപ് തന്നെ ചിന്നൻ ഇടയിൽ കേറി ചോദിച്ചു..

"

💬 Comments

View all comments