Chapter Title : നീലക്കൊടുവേലി 8 [Fire blade]
പറ..... ഇനി കേൾക്കാം.. "
സിദ്ധു ക്ഷമയോടെ ശ്രദ്ധിച്ചു..
" നിന്റെ ഇതിലുള്ള പ്രശ്നം എന്താണ്...? അവൻ എങ്ങനെ അറിഞ്ഞു എന്നറിയാണോ വേണ്ടത്..?"
ചിന്നൻ സിദ്ധുവിനോട് ചോദിച്ചപ്പോൾ സിദ്ധു ഒന്ന് ദീർഘനിശ്വാസം അയച്ചു...
" അവൻ അറിഞ്ഞതും അവിടെ വന്നു പ്രശ്നമുണ്ടാക്കിയതും ഒന്നും എന്നെ സംബന്ധിച്ചു അത്ര വല്ല്യേ കാര്യങ്ങളൊന്നും അല്ല,
പക്ഷെ പുറത്ത് നിന്നൊരാൾക്ക് ഞങ്ങളുടെ ഇവിടെ നടക്കുന്നതൊക്കെ അറിയാൻ പറ്റുന്നുണ്ട് എന്നുള്ളത് ചെറിയ പ്രശ്നം തന്നെയാണ്... പുറത്തുള്ള എല്ലാവരും ചിറക്കൽ വീടിനു ഐശ്വര്യം മാത്രം ഉണ്ടാവണം എന്ന് കരുതുന്നവരല്ലല്ലോ...
ഞാൻ അവളെ ട്യൂൺ ചെയ്ത് നടക്കുന്നത് അവൻ അറിഞ്ഞെന്നു പറഞ്ഞാൽ ഒന്നുകിൽ അവളെ നിരീക്ഷിക്കാൻ ഒരാളെ അവൻ ഏർപ്പാടാക്കിയത് കൊണ്ടാവാം, അതാണെങ്കിൽ കുഴപ്പമില്ല മറിച്ചു അവിടെ നടക്കുന്ന ചെറിയ കാര്യങ്ങൾ പോലും പുറത്ത് അറിയിക്കുന്ന ഒരാൾ ആണെങ്കിൽ അത് ഇത്തിരി പ്രയാസമാകും.."
സിദ്ധു പറഞ്ഞത് മുഴുവനായും മനസിലായില്ലെങ്കിലും ചിന്നൻ തല കുലുക്കി...
" എടാ അവിടെ എത്രയോ പണിക്കാരുണ്ട്, അവർ ഒക്കെ നല്ലവരാണെന്നുള്ള കണക്കിൽ ലക്ഷ്മിയമ്മ ആണെങ്കിലും ശങ്കരൻമാമയാണെങ്കിലും ഒരുപാട് സ്വാതന്ത്ര്യം കൊടുക്കുന്നുണ്ട്,പൈസയാണെങ്കിലും സാധനങ്ങളാണെങ്കിലും എല്ലാം അവിടെയുള്ള എല്ലാവർക്കും അറിയാനും വഴിയുണ്ട്... ഇവരൊക്കെ വിചാരിച്ചാൽ മോഷണവും, അതിന്റെ മോളിലുള്ള കാര്യങ്ങളും നടക്കും... മനസ്സിലായോ..പണ്ടത്തെ കാലമല്ല, പണിയെടുത്തു പൈസ ഉണ്ടാക്കുന്നതിനേക്കാൾ സുഖായിട്ട് ഉണ്ടാക്കാൻ അറിയുന്ന ആളുകളും നമ്മുടെ നാട്ടിലുണ്ട്, അങ്ങനെ ഒരു നായിന്റെ മോനും ഇവിടുന്നു ഉണ്ടാക്കാൻ നിക്കരുതെന്നു എനിക്ക് നിർബന്ധമുണ്ട്..."
സിദ്ധു അവന്റെ ആശങ്കകൾ അവന് മനസിലാക്കി കൊടുത്തു...
" എടാ ഭയങ്കരാ... ഇങ്ങനൊരു അനുഭവത്തിൽ നിന്നും കള്ളവെടി വെക്കുന്നത് തെറ്റാണെന്നു പഠിക്കുന്നതിനു പകരം
💬 Comments
View all comments