0%

Chapter Title : നീലക്കൊടുവേലി 8 [Fire blade]

Author : Kambikathakal Read All Parts 744

നീ ചിന്തിച്ചു കൂട്ടിയത് വല്ല്യേ വല്ല്യേ കാര്യങ്ങളാണല്ലോ.. "

ചിന്നൻ സിദ്ധുവിനെ ആത്മാർഥമായി അഭിനന്ദിച്ചു.... സിദ്ധു അവന്റെ നർമ്മ സംസാരം കേട്ട് പൊട്ടിച്ചിരിച്ചു...

" പക്ഷെ...സിദ്ധപ്പാ .... "
ചിന്നൻ സിദ്ധുവിന്റെ ശ്രദ്ധ ക്ഷണിച്ചു...

" ഒക്കെ ഞാൻ സമ്മതിച്ചു, പക്ഷെ കുഞ്ഞി ഇങ്ങനെയൊന്നും ചെയ്യൂല്ലടാ, എനിക്കറിയാലോ അവളെ... ഇവിടുത്തെ ഒന്നും അവൾ എന്നോട് പോലും പറയാറില്ല , പിന്നെയല്ലേ അവനോട്.... ആ കള്ളുകുടിയൻ പറയുന്നത് കേട്ട് നീ ഇതൊന്നും കാര്യമാക്കല്ലേ.."

ചിന്നൻ കളി വിട്ടു ഗൗരവത്തോടെ കുഞ്ഞിക്ക് നല്ല സെർട്ടിഫിക്കറ്റ് കൊടുത്തു...

" അങ്ങനെ ആണെങ്കിൽ അതാണെന്ന് നമുക്ക് കണ്ടുപിടിക്കണം,അതിനു ആദ്യം അപ്പുണ്ണിയെ കാര്യമായൊട്ടൊന്നു കണ്ടേക്കാം...."

സിദ്ധു ചിന്നന്റെ ഉറപ്പിനെ സംശയിക്കാതെ പറഞ്ഞു... ചിന്നൻ തലകുലുക്കി..

" അവൻ 6 മണി ആയാൽ കുന്നുംപുറം ഷാപ്പിൽ ഉണ്ടാവും, ഷാപ്പ് അടക്കണ വരെ അവിടെ അടിയോടടിയാവും..."

ചിന്നൻ നിസാരമായി പറഞ്ഞപ്പോൾ സിദ്ധു അത്ഭുതതോടെ ചിന്നനെ നോക്കി...

" നീ ഇത്ര ഡീറ്റൈൽ ആയിട്ട് പഠിച്ചോ അവനെ.... അന്ന് ചോദിച്ചപ്പോൾ പെട്ടെന്ന് ഓർമ വന്നില്ലല്ലോ "

സിദ്ധുവിന്റെ ചോദ്യം കേട്ട് ചിന്നൻ പുച്ഛത്തോടെ മുഖം കോട്ടി...

" നീ ധന്യയുടെ പിന്നാലെ കൂടിയപ്പോ തന്നെ ഒരു സംഘട്ടനം പ്രതീക്ഷിച്ചു, അവന്റെ കാര്യങ്ങൾ ഞാൻ തന്നെ അറിയേണ്ടി വരുമെന്ന് എനിക്ക് ഉറപ്പായിരുന്നു, അപ്പൊ അത് മുന്നേക്കൂട്ടി നോക്കിവെച്ചു.. "

അവൻ അഭിമാനത്തോടെ പറഞ്ഞു ഞെളിഞ്ഞു നിന്നു..

" ശ്ശെടാ ഭീകരാ........ നീ കൊള്ളാലോ പുള്ളി... എന്തായാലും ഇത് എന്നേക്കാൾ ഉപകാരപ്പെടാൻ പോവുന്നത് നിനക്കായിരിക്കും..."

സിദ്ധുവിന്റെ പറച്ചിൽ കേട്ടു ചിന്നൻ അന്തം

💬 Comments

View all comments