0%

Chapter Title : നീലക്കൊടുവേലി 8 [Fire blade]

Author : Kambikathakal Read All Parts 726

വരുത്താതെ സിദ്ധു തിരിഞ്ഞു ധന്യയെ നോക്കി, അവൾ ഇതൊന്നും കാണാതെ മുട്ടുകാലിൽ മുഖം പൊത്തിയിരുന്നു കരച്ചിലാണ്...

ഒരു പെൺകുട്ടി കൂടെയുണ്ട് എന്നുള്ളത് കൊണ്ട് എടുത്തുചാട്ടം ഒഴിവാക്കാമെന്നു അവന് തോന്നി..അവന്റെ ലക്ഷ്യം എന്താണ് എന്നറിയാതെ മറ്റൊന്നിനും മുതിരരുത്...ചിലപ്പോൾ അവനെ ഒറ്റയടിക്ക് താഴെ ഇടാൻ കഴിഞ്ഞേക്കാം പക്ഷെ ഇതിന്റെയെല്ലാം വരും വരായ്കകൾ താൻ മാത്രമല്ല ധന്യ കൂടി അനുഭവിക്കേണ്ടിവരും...

നീർക്കോലി കടിച്ചാലും അത്താഴം മുടങ്ങും എന്നതാണല്ലോ പഴഞ്ചൊല്ല്.

സിദ്ധു വാതിൽ കടന്നു പുറത്തേക്ക് വരാന്തയിലേക്ക് ഇറങ്ങി , പിന്നിൽ വാതിൽ അടച്ചു...

ആഗതൻ സിദ്ധുവിന്റെ ചലനങ്ങൾ പുച്ഛത്തോടെ വീക്ഷിച്ചു കൊണ്ട് എഴുന്നേറ്റു...

" നീയേതാ...?? "

ശബ്ദത്തിൽ ഇത്തിരി കനം വരുത്തികൊണ്ട് സിദ്ധു അയാളോട് ചോദിച്ചു...

" ഞാൻ ഇവിടൊക്കെ തന്നെ ഉള്ളതാണേ.... പക്ഷെ തമ്പ്രാന് അറിയാൻ വഴിയില്ല..."

ഒരു കളിയാക്കലോടെ കൈകൂപ്പിക്കൊണ്ട് അവൻ മറുപടി കൊടുത്തു.. ശേഷം ബാക്കിയുള്ള ബീഡിയുടെ ഭാഗം അടുപ്പിച്ചു അടുപ്പിച്ചുള്ള കുറച്ചു വലിയിലൂടെ തീർത്തു കുറ്റി മുറ്റത്തേക്കെറിഞ്ഞു...

പിന്നെ ഉടുത്തിരുന്ന മുഷിഞ്ഞ കൈലി ഒന്ന് മടക്കു കുത്തി മുറുക്കികൊണ്ട് സിദ്ധുവിന്റെ അടുത്തേക്ക് നടന്നു വന്നു...

ആ തമ്പ്രാൻ വിളിയിലെ ' 'ആക്കൽ ' അവനെ ഒന്ന് ചൂടാക്കിയെങ്കിലും ശ്വാസം ഉള്ളിലേക്ക് വലിച്ചു പുറത്തേക്ക് പതിയെ വിട്ട് ക്ഷമ വരുത്തി...

സിദ്ധുവിന്റെ ഉള്ളം ഒരു അടിക്ക് മാനസികമായി തയ്യാറെടുത്തു കഴിഞ്ഞിരുന്നു , തന്റെ ദേഹത്തേക്ക് അവന്റെ കൈ വീണാൽ അവന്റെ പതിനാറാടിയന്തിരം ഇന്ന് ഇവിടെ നടത്തണമെന്ന് കണക്ക് കൂട്ടിയാണ് അവൻ നിന്നിരുന്നത്..

" നിനക്കറിയില്ലെങ്കിലും ഉള്ളിൽ ഉള്ള ആ പെഴച്ചവൾക്ക് അറിയും ഞാൻ ആരാണെന്ന്... വിളിക്ക്

💬 Comments

View all comments