0%

Chapter Title : നീലക്കൊടുവേലി 8 [Fire blade]

Author : Kambikathakal Read All Parts 726

അവളെ.... "

അവൻ സിദ്ധുവിന്റെ മുഖത്തിനടുത്തേക്ക് വന്നു കൊണ്ട് പറഞ്ഞു....

അടുത്തേക്ക് വരുന്തോറും അവന്റെ വായിൽ നിന്നും കള്ളിന്റെയോ പുകവലിയുടെയോ മറ്റെന്തൊക്കെയോ നാറ്റം സിദ്ധുവിന് അനുഭവപ്പെട്ടു...

തന്റെ മുന്നിൽ നിന്നു കൊണയ്ക്കുന്ന അവന്റെ മൂക്കിടിച്ചു പരത്താനാണ് സിദ്ധുവിന് തോന്നിയത്... പക്ഷെ ക്ഷമ വേണം, കണ്ടു മനസിലായിടത്തോളം ഇത് ചിന്നൻ പറഞ്ഞ മുതലാവാനാണ് ചാൻസ്....

സിദ്ധു മുഖത്ത് ശാന്തത വരുത്തികൊണ്ട് കൈകെട്ടി നിന്നു...

" ടീ..... ധന്യേ.....ഇറങ്ങി വാടി മൈരേ... "

അവൻ വാതിലിൽ ശക്തിയായി തട്ടി കൊണ്ട് പറഞ്ഞു...

സിദ്ധുവിന് എന്ത് ചെയ്യണമെന്ന് ഒരു ഉപായവും തോന്നിയില്ല...ഇവൻ അപ്പുണ്ണി ആണെങ്കിൽ ഒരുതരത്തിൽ അവനോട് തങ്ങൾ ചെയ്തത് ന്യായമില്ലാത്ത കാര്യം തന്നെയാണ്...

അവന്റെ ഉറക്കെയുള്ള തട്ടൽ കേട്ടിട്ടും അവൾ പുറത്തേക്ക് വന്നില്ല... അതോടെ അതുവരെ ഉണ്ടായതിനേക്കാൾ ദേഷ്യത്തോടെ അവൻ ഉള്ളിലേക്ക് കടന്നു..

ഒരു അപായം ഉണ്ടാവാതിരിക്കാൻ സിദ്ധു അവനോടൊപ്പം ഉള്ളിലേക്ക് കയറി...

തിരക്കിട്ടു ഉള്ളിലേക്ക് കയറിയ അവൻ ചുമരിൽ ചാരിയിരിക്കുന്ന ധന്യയെ മുടിക്ക് കുത്തിപ്പിടിച്ചുകൊണ്ട് എഴുന്നേൽപ്പിച്ചു...ധന്യ കൈകൂപ്പി കരഞ്ഞുകൊണ്ട് അവനെ നോക്കി..

" പറഞ്ഞു കൊടുക്കെടീ മൈരേ നിന്റെ മറ്റവന് ഞാൻ ആരാണെന്നു.. "

അവൻ അവളെ ചങ്കിൽ കുത്തിപ്പിടിച്ചുകൊണ്ട് പറഞ്ഞു... ധന്യ അവന്റെ കയ്യിൽ പിടിച്ചു വിടുവിക്കാൻ ശ്രമിച്ചു..

" പറയെടീ.... ഞാൻ ആരാ....?"

അവൻ കൈ ലൂസാക്കിയപ്പോൾ ധന്യ ആശ്വാസത്തോടെ ചുമച്ചുകൊണ്ട് പ്രാണവായു ഉള്ളിലേക്കെടുത്തു.. പിന്നെ ദയനീയമായി സിദ്ധുവിനെ നോക്കി..

അവൻ വീണ്ടും അവളുടെ കവിളിൽ കുത്തിപ്പിടിച്ചു ഞെരിച്ചു... ധന്യ വേദനയെടുത്തു കരഞ്ഞു..

" പ്ലീസ് അപ്പുണ്ണിയേട്ടാ.... വിട്.. "

അവൾ കൈകൂപ്പിക്കൊണ്ട് തന്നെ അവനോട്

💬 Comments

View all comments