0%

Chapter Title : നീലക്കൊടുവേലി 8 [Fire blade]

Author : Kambikathakal Read All Parts 749

പറഞ്ഞു.. ചിന്നൻ ശെരി എന്ന് ആംഗ്യം കാണിച്ചു പോയി അന്വേഷിച്ചു വന്നു. മ.

" ആളവിടെ ഉണ്ട്... അത്യാവശ്യം പൂസാണ്.. "

ചിന്നൻ സന്തോഷത്തോടെ പറഞ്ഞു... സിദ്ധു പോക്കെറ്റിൽ നിന്നും കുറച്ചു പൈസ എടുത്ത് ചിന്നന്റെ കയ്യിൽ കൊടുത്തു..

" നീ പോയി ചെറുതായിട്ടൊന്നു അടിച്ചേക്ക്, അവനെ നന്നായിട്ട് ഒന്ന് കുടിപ്പിച്ചെടുക്കണം.... നടക്കുമോ..?? "

സിദ്ധുവിന്റെ ചോദ്യം കേട്ട് ചിന്നൻ ചിരിച്ചു..

" അവനെ കുടിപ്പിക്കാൻ ഒരു പാടുമില്ല, ഓസിനു കിട്ടിയാൽ ആള് ചാവണ വരെ കുടിക്കും.. "

ചിന്നന്റെ സംസാരം കേട്ട് സിദ്ധു സന്തോഷത്തോടെ അവനെ ഷാപ്പിലേക്ക് പറഞ്ഞയച്ചു..

ചിന്നൻ പോയി ഒന്നൊന്നര മണിക്കൂർ എടുക്കുമെന്ന് സിദ്ധു ഊഹിച്ചു.. അവനെ പൂസിന് കിട്ടിയാൽ ചിലപ്പോൾ കാര്യങ്ങൾ നടന്നേക്കാം... ഉള്ള സമയം ഷാപ്പിന്റെ ചുറ്റുപാടുകൾ നിരീക്ഷിക്കാൻ അവൻ തീരുമാനിച്ചു..

ഓല കൊണ്ട് മേഞ്ഞതാണ് ഷാപ്പ്, അടുത്തേക്ക് ചെല്ലുന്തോറും കള്ളിന്റെ മണവും ഓരോ പാട്ടും ബഹളങ്ങളും കേൾക്കാം.. അവൻ എല്ലായിടവും ശ്രദ്ധിച്ചു കൊണ്ട് നടന്നു....

ഉള്ളിൽ നിറയെ ആളുകൾ ഉണ്ട്, ചിന്നൻ പണി തുടങ്ങിയിട്ടുണ്ടാകണം... സിദ്ധു ഒരു ജനലിലൂടെ നോക്കിയപ്പോൾ ചിലരുടെ പുറംഭാഗമാണ് കണ്ടത് അത് കണ്ടപ്പോൾ അവൻ തിരിഞ്ഞു...

അടുക്കളയിൽ കൊണ്ടുപ്പിടിച്ച തിരക്കാണ്, പല മസാലകളുടെ മണം അവന്റെ മൂക്ക് കണ്ടുപ്പിടിച്ചു.., ബാക്ഗ്രൗണ്ടിൽ കള്ളിന്റെ മണം ഇടയ്ക്കിടെ പൊന്തി വരുന്നുണ്ട്....

ഷാപ്പിലെ ഫുഡിന് നല്ല രുചിയായിരിക്കും എന്ന് കേട്ടിട്ടുണ്ട്, ഒന്ന് പരീക്ഷിച്ചു നോക്കാം, അവൻ അടുക്കളയിൽ കണ്ട ഒരു സ്ത്രീയെ കൈകാട്ടി വിളിച്ചു...അവരോട് ഉള്ള സാധനങ്ങളുടെ ലിസ്റ്റ് ചോദിച്ചപ്പോ ചൂടുള്ള പോത്തുക്കറിയും കപ്പയും ഉണ്ടെന്നു മറുപടി കൊടുത്തു...

💬 Comments

View all comments