Chapter Title : നീലക്കൊടുവേലി 8 [Fire blade]
നോക്കിനിക്കുമ്പോ... "
അവൾ പറഞ്ഞത് കേട്ട് സിദ്ധു ഉമിനീറിറക്കി...പണി പാളി..!!
" ഇപ്പൊ വേണ്ട, ഞാൻ ഒറ്റക്ക് ഉള്ളപ്പോ നിന്നു തരാം... "
അവളിൽ നിന്നും രക്ഷപ്പെടാൻ കഴിയില്ലെന്ന് അവന് ഉറപ്പായിരുന്നു... ഇല ചെന്നു മുള്ളിൽ വീണാലും മുള്ള് ഇലയിൽ വീണാലും കേടു മുള്ളിനാണെന്നല്ലേ പ്രമാണം... ഇതിപ്പോ നാറ്റിക്കാൻ വേണ്ടി ഇറങ്ങിയതാണെന്നു ഉറപ്പ്..
" ഉറപ്പാണോ..?? "
അവൾ ഗൗരവത്തിൽ ചോദിച്ചു...
" ചിറക്കൽ സിദ്ധാർഥ് ആണ് പറയുന്നത്, ഉറപ്പിച്ചോ... "
അവൻ കനത്തിൽ പറഞ്ഞു കൊണ്ട് തിരിഞ്ഞു നടന്നു...
ചിന്നന്റെ ചുണ്ടിൽ ഒരു ആക്കിയ ചിരി ഉണ്ടായിരുന്നു... കേട്ടിട്ടില്ലെന്നാണ് വിശ്വാസം.... മൈര്..!!
സിദ്ധുവിന്റെ മൂഡ് മൊത്തം പോയിരുന്നു... സിതാര ഇങ്ങനെ ചെയ്യുമെന്ന് അവൻ കരുതിയിരുന്നില്ല...ഉശിരുള്ള പെണ്ണ്..!! കെട്ടി കഴിഞ്ഞാൽ അങ്ങോട്ട് തൃശൂർ പൂരമായിരിക്കുമെന്നാണ് തോന്നണത്...
ന്നാലും ആ ചന്തിയുടെ ഒരു സുഖം.!! അവൻ അറിയാതെ തന്നെ ആ കൈ ഉഴിഞ്ഞു...
" നിന്റെയൊക്കെ തലേൽ വരച്ചത് എന്റെ അസനത്തിലെങ്കിലും വരഞ്ഞിരുന്നെങ്കിൽ... "
ചിന്തകൾ കാടു കയറുമ്പോളാണ് മുന്നിൽ നിന്നൊരു അശരീരി...
" ന്താടാ പറയണത്...?? "
സിദ്ധു ചിന്നനോട് ചോദിച്ചു...
" ഒന്നുമില്ലണ്ണോ...."
ചിന്നൻ ആ വിഷയം വിട്ടു.... അവർ പതിയെ പോണ കാര്യത്തിന്റെ പ്ലാനുകളിലേക്ക് കടന്നു...
അര മണിക്കൂർ കൊണ്ട് ഷാപ്പിന്റെ പരിസരത്തെത്തി...എങ്ങനെ തുടങ്ങണമെന്നൊരു പ്ലാൻ ഇല്ലാത്തത് കൊണ്ട് സ്ഥലമെത്തിയതോടെ ചിന്നൻ സിദ്ധുവിന്റെ മുഖത്തേക്ക് നോക്കി...
" എങ്ങനെയാ പരിപാടി..? "
ചിന്നൻ സൈക്കിൾ സ്റ്റാന്റിലിട്ടുകൊണ്ട് തിരിഞ്ഞു... സിദ്ധു ചുറ്റുപാടും നോക്കി..
" ആദ്യം അവൻ ഉണ്ടോ എന്നറിയണം... "
സിദ്ധു ഷാപ്പിലേക്ക് നോക്കികൊണ്ട്
💬 Comments
View all comments