Chapter Title : നീലക്കൊടുവേലി 8 [Fire blade]
ഒരൂട്ടം പറയാനുണ്ട്.. "
അവൾ ശൃംഗാരത്തോടെ തന്നെ തുടർന്നു, സിദ്ധുവിന് ചൊറിഞ്ഞു കേറി.. ചിന്നൻ സിദ്ധുവിനെയും സിതാരയെയും പാളി നോക്കി...
" നീ എന്റേൽന്നു മേടിക്കും, കാര്യം പറയെടീ പുല്ലേ.. "
സിദ്ധു അവളെ ഒന്ന് ചെറുതായി ഉന്തികൊണ്ട് പറഞ്ഞു...
" ഇപ്പൊ പറഞ്ഞാൽ ചക്രവർത്തിക്ക് അതൊരു കുറച്ചിലാകും... "
അവൾ വിനയത്തോടെ കളിയാക്കി... സിദ്ധു വീണ്ടും ചമ്മി..
" ചക്രവർത്തിയോ.. അതെന്താ...? "
ചിന്നൻ അങ്ങനൊരു സാധനം കേട്ടിട്ടില്ലാരുന്നെന്നു തോന്നുന്നു... സിദ്ധു നിസ്സഹായതയോടെ സിതാരയെ നോക്കി..
" ഇങ്ങു വന്നേ...."
അവൾ അവനെ കയ്യിൽ പിടിച്ചു വലിച്ചു സൈകിളിൽ നിന്നും ഇറക്കി, വലിക്കുമ്പോൾ സൈക്കിൾ വീഴാതിരിക്കാൻ ചിന്നൻ അശ്രാന്തമായി പരിശ്രമിച്ചു...
സിദ്ധുവിനെ കുറച്ചു മാറ്റി നിർത്തി കൊണ്ട് സിതാര കൈയ് കെട്ടി നിന്നു...അവളുടെ മുഖത്ത് ഒരു പരിഹാസ ഭാവം ഉണ്ടായിരുന്നു..
" എനിക്ക് സിദ്ധ്വേട്ടന്റെ ചന്തിക്ക് അടിക്കണം... "
വളരെ ശാന്തമായി പക്ഷെ ഉറച്ച ശബ്ദത്തിൽ സിതാര പറഞ്ഞു... സിദ്ധുവിന്റെ കണ്ണ് അമ്പരപ്പിൽ മിഴിഞ്ഞു..
" എന്ത്..!!!!???? എന്താ പറഞ്ഞത്..? "
സിദ്ധു ഒന്ന് കൂടി ഉറപ്പാക്കി..
" എനിക്ക് സിദ്ധുവേട്ടന്റെ ചന്തിയിലും അടിക്കണം ന്ന് ... "
അവൾ ഭാവഭേതമില്ലാതെ പറഞ്ഞു.. സിദ്ധു അമ്പരപ്പോടെ വേറെ ആരെങ്കിലും കേട്ടോ എന്ന് നോക്കി ...
ചിന്നൻ കേൾക്കുന്നില്ലെങ്കിലും തങ്ങളെ തന്നെ നോക്കി അന്തം വിട്ട് നിൽക്കുന്നത് സിദ്ധു കണ്ടു..
" ഇപ്പളോ..?? "
അൽപ്പം പരിഭ്രമം കലർന്നാണ് അവന്റെ ചോദ്യം... അത് മനസിലാക്കിയ സിതാര ഉള്ളിൽ ചിരിച്ചു...
" ആഹ് .... ആ പണിക്കാരും ചിന്നനും
💬 Comments
View all comments