Chapter Title : നീലക്കൊടുവേലി 8 [Fire blade]
" എന്താടാ....?? "
അവൻ ചിന്നൻ ഇറങ്ങിയപ്പോൾ സൈക്കിൾ സ്റ്റാന്റിലിട്ടു...
" അവൾ പറ്റിച്ചത് എന്നെയാണ്.. "
ചിന്നന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.....
" നീ കാര്യം മുഴുവൻ പറ.. "
സിദ്ധു അവന്റെ തോളിൽ അമർത്തിപ്പിടിച്ചുകൊണ്ട് ചോദിച്ചു...
" അവർ തമ്മിൽ അത്യാവശ്യം ബന്ധമുണ്ട് , അവളെന്നോട് പറഞ്ഞതൊക്കെ നുണയാർന്നു... ആ തേവിടിച്ചി തന്നെയാണ് നിന്റെ കാര്യങ്ങളും അവനോട് പറഞ്ഞിട്ടുള്ളത്... "
ചിന്നൻ തുടക്കമിട്ടു...
" അല്ല, അവർ തമ്മിൽ ബന്ധമുണ്ടെങ്കിൽ ധന്യയുടെ കാര്യങ്ങൾ നോക്കേണ്ട ആവശ്യമെന്താ..?"
സിദ്ധുവിന്റെ സംശയം സ്വഭാവികമായിരുന്നു..
" അതാണ് ഇതിലെ പണി, അവരുടെ കുടുംബം തമ്മിൽ പ്രശ്നമുണ്ട്, പിന്നെ കഴപ്പിന് കല്യാണം കഴിക്കണം എന്നില്ലല്ലോ... "
ചിന്നൻ പല്ലിറുമ്മി...
" അതൊക്കെ നീ എങ്ങനെ ചോദിച്ചറിഞ്ഞെടാ..? "
സിദ്ധുവിന്റെ അത്ഭുതം അതായിരുന്നു..
" ഞാനോ....? എടാ ആ ഷാപ്പിലെ മൊത്തം മൈരന്മാർക്കു ഇതൊക്കെ അറിയാം...അവൻ കള്ള് കുടിച്ചു പൂസായി തുടങ്ങിയപ്പോൾ തന്നെ ഇതൊക്കെയാണ് പറഞ്ഞിരുന്നത്...നിന്റെ പേരറിയാത്തത് കൊണ്ട് അത് പറയുന്നില്ല, തല്ലി, അവന്റെ പെണ്ണിനെ പെഴപ്പിച്ചു, നിന്നേ കയ്യിൽ കിട്ടിയാൽ അവനാരാണെന്നു കാണിച്ചു തരും എന്നൊക്കെ പറഞ്ഞോണ്ടിരിക്കുന്നുണ്ട്."
ചിന്നൻ പറഞ്ഞത് കേട്ട് സിദ്ധു വായ പൊളിച്ചു...
" ടാ പോത്തേ, അങ്ങനെ വെളിവില്ലാതെ വിളിച്ചു പറയുന്നതൊക്കെ സത്യമാണെന്നു നീ വിശ്വസിച്ചോ..? "
ചിന്നനെ തല്ലാൻ ഓങ്ങിക്കൊണ്ട് സിദ്ധു പറഞ്ഞു...
"മ്മ്..വിശ്വസിക്കേണ്ടി വന്നു..."
ചിന്നൻ ദീർഘ നിശ്വാസമയച്ചുകൊണ്ടു പറഞ്ഞു...
" അതെന്താ...?? "
സിദ്ധുവിന് മനസിലായില്ല..
" അവളിപ്പോ തീണ്ടാരി ആണെന്ന് അറിയുന്ന ഒരുത്തനാണ് അവൻ... നാലഞ്ചു ദിവസായിട്ട് അവളെ ഒന്നും ചെയ്യാൻ
💬 Comments
View all comments