Chapter Title : നീലക്കൊടുവേലി 8 [Fire blade]
നീ എന്നെ ആ ചിന്നന്റെ മറ്റേ പെണ്ണുങ്ങടേം മുന്നിൽ വെച്ച് ഭീഷണിപ്പെടുത്തിയപ്പോ ഈ ദയ ഒന്നും കണ്ടില്ലല്ലോ.. അന്നത്തെ നിന്റെ ഷോക്ക് ദൈവം തന്നതാടീ പുല്ലേ ഈ അവസ്ഥ... "
സിദ്ധു കളിയാക്കികൊണ്ട് പറഞ്ഞു...
" ഈ പെണ്പിള്ളേരുടെ ചന്തിക്ക് തല്ലുന്നത് വൃത്തികേട് ആണെന്ന് നിങ്ങക്ക് അറിയൂലെ..? അതിനുള്ള ശിക്ഷയായിട്ട് ഇത് കണക്ക് കൂട്ടിക്കോ.. "
സിതാര കടുപ്പത്തിൽ പറഞ്ഞപ്പോൾ അവളുടെ യഥാർത്ഥ സ്വഭാവം പൊറത്തു വരുന്നുണ്ടെന്നു സിദ്ധുവിന് മനസിലായി...
" നീ ഒന്നും പറയണ്ട, തിരിഞ്ഞ് നിക്ക്.... "
അവളെ അങ്ങോട്ട് തിരിച്ചു നിർത്തി സിദ്ധു കൈകൾ വീണ്ടും കൂട്ടിയടിച്ചു ശബ്ദമുണ്ടാക്കി... ഓരോ ശബ്ദത്തിലും ചന്തിക്ക് അടി പ്രതീക്ഷിച്ചു നിൽക്കുന്ന സിതാര കണ്ണുകൾ ഇറുക്കിയടച്ചു....
സിദ്ധു പതിയെ അവളുടെ പുറകിലേക്ക് ചേർന്നു നിന്നു... ഞെട്ടി പിന്മാറാൻ തുടങ്ങിയ സിതാരയെ പുറകിൽ നിന്നും വയറിനു ചുറ്റും മുറുക്കി കെട്ടിപ്പിടിച്ചു...
" വിട്... എന്താ ഈ കാണിക്കണേ..?? "
ആ പ്രവർത്തിയിൽ പകച്ച സിതാര തന്നെ ചുറ്റിയ സിദ്ധുവിന്റെ കൈ വിടുവിക്കാൻ ശ്രമിച്ചു...അവൻ അവന്റെ മുഖം അവളുടെ കഴുത്തിലേക്ക് പൂഴ്ത്തി ഒന്ന് കൂടി മുറുക്കി പുണർന്നു..
സിതാര തീർത്തും നിരായുധയായി... അവൾ ദീർഘനിശ്വാസമയച്ചു...പക്ഷേ അങ്ങനെ വിട്ടുകൊടുക്കാൻ തയ്യാറില്ലാതെ അവന്റെ കയ്യിൽ വിടുവിക്കാനായി ബലം പിടിച്ചുകൊണ്ടിരുന്നു..
" ഇപ്പൊ ഞാൻ പോണ ഈ പോക്ക് തിരിച്ചു വരുമൊന്നു ഉറപ്പില്ലാത്ത ഒന്നാണ്... ജീവൻ പോണതിനോട് എനിക്ക് പേടിയൊന്നുമില്ല....നീ പറഞ്ഞത് പോലെ അതുവരെ ഓർത്തു വെക്കാൻ എന്തേലുമൊക്കെ വേണ്ടേ....? "
അവളുടെ ചെവിയിൽ ചുണ്ടുകൾ ചേർത്തു ഒരു കാറ്റിന്റെ മർമരം പോലെ സിദ്ധു
💬 Comments
View all comments