0%

Chapter Title : നീലക്കൊടുവേലി 8 [Fire blade]

Author : Kambikathakal Read All Parts 765

പറഞ്ഞു, അവന്റെ കുറ്റി താടിയും മീശയും ദേഹത്തുണ്ടാക്കുന്ന പുളകം അവളിൽ ഒരു ഞെട്ടലുണ്ടാക്കി, അവൻ പറഞ്ഞ കാര്യത്തിലെ ഗൗരവം അവളുടെ കൈകളെ ബലഹീനമാക്കി...

സിതാര അവളുടെ കൈകളെ അവന്റെ കൈകൾക്ക് മേലെ മടിച്ചു മടിച്ചു വെച്ചു..പിന്നെ കഴുത്തിനോട് ചേർന്ന അവന്റെ മുഖത്തെ തല ചെരിച്ചു നോക്കി, അവളുടെ കണ്ണുകൾ ഈറനണിഞ്ഞത് അവൻ കണ്ടു...

" നീ അന്ന് പറഞ്ഞത് സത്യമാണെടീ, ഞാനൊരു വൃത്തികെട്ടവൻ തന്നെയാ, എനിക്ക് ഈ പെണ്ണുങ്ങൾ ഒരു വീക്നെസ് തന്നെയാണ്, ഇനീം അതിനൊന്നും മാറ്റം വരാൻ പോണില്ല.... പക്ഷെ നിന്നേ ഞാൻ സ്നേഹിച്ചെന്നു പറഞ്ഞത് ആത്മാർഥമായാണ്...നിന്നേ പറ്റിയാണ് എന്റെ ഓർമ്മകൾ മുഴുവൻ., ദേ ഈ കെട്ടിപ്പിടുത്തം കൂടി കഴിഞ്ഞാൽ ഞാൻ നിന്നെ ഇനി ശല്യപ്പെടുത്തില്ല... മരണം തേടിയാണ് ഞാൻ പോവുന്നതെങ്കിൽ പോലും സന്തോഷത്തോടെ നേരിടും..

പല പെണ്ണുങ്ങടെ പിന്നാലെ നടക്കുന്നവന് അതിനുള്ള അർഹത ഉണ്ടോ എന്ന് നിനക്ക്‌ ചെലപ്പോ സംശയമുണ്ടാകും, ഉത്തരമാണെങ്കിൽ ഇല്ലാ എന്ന് തന്നെയാവും... നീ എന്നെ കാത്തിരിക്കണമെന്ന് ഞാൻ പറയില്ല, നിനക്ക് ഇഷ്ടമുള്ളയാളെ നീ തെരഞ്ഞെടുത്തോ.. അതിനും തടസമില്ല.... പക്ഷെ എന്നെങ്കിലും ഞാൻ നിന്നേ സ്നേഹിച്ചത് ആത്മാർഥമായിട്ടാണെന്നു പറയണമെന്നൊരു ആഗ്രഹം ഉണ്ടായിരുന്നു..തിരിച്ചു കിട്ടണമെന്ന് ശഠിക്കാനല്ല, എന്റെ ഒരു സമാധാനത്തിന് ....ഇനി ഇങ്ങനെ അവസരം കിട്ടിയില്ലെങ്കിലോ.... "

അവളുടെ കവിളിൽ അമർത്തി ഒരു ഉമ്മ കൊടുത്തുകൊണ്ട് അവൻ അടർന്നു മാറി, കവിളിൽ ഉമ്മക്കൊപ്പം പതിഞ്ഞ അവന്റെ കണ്ണുനീർ കൈ കൊണ്ട് തൊട്ടു നോക്കിയ സിതാര അവനെ തിരിഞ്ഞു നോക്കുമ്പോളേക്കും സിദ്ധു പടവുകൾ കയറി പുറത്തേക്ക് പോയിരുന്നു...

(തുടരും )

അടുത്തൊരു പാർട്ടോടു കൂടി

💬 Comments

View all comments