0%

Chapter Title : നീലക്കൊടുവേലി 9 [Fire blade]

Author : Kambikathakal Read All Parts 674

----------------------------------

കുളത്തിൽ നിന്നും കേറിയ സിദ്ധു നേരെ റൂമിലേക്കാണ് പോയത്.. അവൻ ജനാലക്കരികിൽ വലിച്ചിട്ട കസേരയിൽ ഇരുന്നു... പുറമെ നിന്നും തണുത്ത കാറ്റ് വീശുന്നുണ്ട്..മാനം കറുത്തു വന്നു..

സിതാര അവിടെ നിന്നും പോന്നോ എന്ന് കൂടി നോക്കാൻ കഴിഞ്ഞില്ല..ഒരു നോട്ടം കൂടി നേരിടാനുള്ള കരുത്ത് ഇല്ലാത്തത് കൊണ്ട് തിരിഞ്ഞു പോലും നോക്കിയില്ല..

താൻ കാണുന്ന ആദ്യത്തെ പെൺകുട്ടിയല്ല സിതാര, പക്ഷെ അവളോടൊപ്പമുള്ള നിമിഷങ്ങൾ അത് എത്ര ചെറുതാണെങ്കിൽ പോലും തരുന്നൊരു ഫീൽ മറ്റൊന്നിനും കാണാൻ കഴിയുന്നില്ല, അതുപോലെ അവളുടെ ചെറിയ അവഗണനകൾ പോലും തരുന്ന വേദനയും...

പ്രണയത്തിന് ഏത് ശക്തനായ മനുഷ്യനെയും ഭീരുവാക്കാൻ സാധിക്കും...യുദ്ധം ചെയ്യുന്നതിനേക്കാൾ പ്രയാസം ആത്മാർത്ഥമായ പ്രണയത്തെ ആ വ്യക്തിക്ക് മനസിലാക്കി കൊടുക്കുക എന്നുള്ളതാണ്...കാരണം അവർ വിശ്വസിക്കുന്നില്ലെങ്കിൽ തകരുന്നത് ഹൃദയമാണ്..

പുറത്ത് കാറ്റിനു ശക്തി കൂടി, റൂമിനു താഴെ വാഴയിലകൾ തമ്മിലടിച്ചു ശബ്ദമുണ്ടാക്കി.. തണുത്ത കാറ്റിനൊപ്പം സിദ്ധുവിനെ അശ്വസിപ്പിക്കാണെന്നോണം ചാറ്റലിന്റെ ചീളുകൾ ജനൽ കടന്നു ഉള്ളിലേക്ക് വന്നു മുഖത്ത് തട്ടി... സുഖമുള്ളൊരു വേദന അവന്റെ ഉള്ളിൽ നിറഞ്ഞു..

അവൻ താഴേക്ക് നടന്നു... കോണിപ്പടികൾ ഇറങ്ങി ഉമ്മറത്തേക്ക് കടക്കുമ്പോൾ കണ്ടു തലയിൽ കൈപ്പത്തി വെച്ച് ഓടി വന്നു ഉമ്മറത്തേക്ക് കയറുന്ന സിതാരയെ...

"ഹാവൂ...എത്തിയോ .....?
ഞാൻ അങ്ങോട്ട് വരുവായിരുന്നു... "

കാലിലെ വെള്ളം നിലത്തിട്ട ചവിട്ടിയിൽ തുടക്കുന്ന സിതാരയോട് സിദ്ധു പറഞ്ഞു...

"മ്മ്..?? "

എന്തിന് എന്ന അർത്ഥത്തിൽ അവൾ പുരികം പൊക്കി ചോദിച്ചു..

" നീ മഴയത്തെങ്ങാനും പെട്ടോ എന്നറിയാൻ.... "

സിദ്ധുവിന്റെ മറുപടി കേട്ട് അവൾ ഒന്ന് പുഞ്ചിരിക്കുക മാത്രമേ ചെയ്തുള്ളൂ,പിന്നെ മുടി

💬 Comments

View all comments