Chapter Title : നീലക്കൊടുവേലി 9 [Fire blade]
അഴിച്ചു കെട്ടികൊണ്ട് ഉള്ളിലേക്ക് നടന്നുപോയി...
അത് കണ്ടു നിരാശയിൽ അവൻ തല താഴ്ത്തി..
കുറച്ചു മുൻപ് താൻ അറിഞ്ഞ ആളിൽ നിന്നും ഒരു മാറ്റം അവളിൽ അവൻ മനസിലാക്കി...
എത്രത്തോളം അടുക്കാൻ നോക്കുമ്പോളും അകന്നു പോകുന്ന കാന്തം പോലെ...
ഒരു ഇരമ്പലോടെ മഴ അവന് മുന്നിൽ പൊട്ടിവീണു...സിദ്ധു അതിനെ ആസ്വദിക്കാനെന്നോണം ചാരുകസേരയിൽ ചാരി കണ്ണുകളടച്ചു ... മഴ കനത്തു തന്നെ തുടർന്നു.. ഈർപ്പത്തിന്റെ തണുപ്പ് കാലിലൂടെ അരിച്ചു കയറുമ്പോൾ സിദ്ധുവിന് രോമാഞ്ചം വന്നു..
" ദാ..... "
കണ്ണ് തുറക്കുമ്പോൾ ഒരു ഗ്ലാസ് ചായയുമായി സിതാര...അവളുടെ കയ്യിലും ഉണ്ടായിരുന്നു മറ്റൊരു ഗ്ലാസ്..
അവളെ നോക്കുമ്പോൾ അവനെ ശ്രദ്ധിക്കാതെ ഗ്ലാസ് കൊടുത്ത ശേഷം അവൾ പടിയിൽ ഇരുന്നു ചായ ഊതിക്കുടിച്ചു...
" ന്താണ് ഇത് പരിപാടി...? മഴയത്തു റൊമാൻസാണോ..?? "
സിതാരയെ നോക്കി ഇരിക്കുന്ന സിദ്ധുവിന് തോളിൽ ഒരു തട്ട് കൊടുത്തു കൊണ്ട് നീതു ചോദിച്ചു...
" ഉവ്വ....! ബെസ്റ്റ് ആളിനെയാണ് റൊമാൻസ് അടിക്കുന്നത്...."
സിദ്ധുവിന്റെ പിറുപിറുക്കൽ കേട്ടെങ്കിലും സിതാര ചുണ്ടിന്റെ കോണിൽ ഒളിപ്പിച്ച ചിരിയോടെ മഴയിലേക്ക് നോക്കിയിരുന്നു..
" ന്താ പറഞ്ഞേ..? ബെസ്റ്റ്...?? "
നീതു മുഴുവൻ കേൾക്കാത്തത് കൊണ്ട് വീണ്ടും ചോദിച്ചു...
" ഒന്നൂല്ല്യ....."
സിദ്ധു പറഞ്ഞത് ഒരിക്കൽ കൂടി പറയാൻ തയ്യാറായില്ല..
അവന്റെ കെറുവിച്ച മുഖഭാവം കണ്ടു നീതു ചിരിച് കൊണ്ട് സിതാരക്കരികിൽ ഇരുന്ന് അവളുടെ ചായ എടുത്ത് മൊത്തി...
" അല്ല, സിദ്ധുവേട്ടൻ എന്നാ പോണത്..?? "
നീതു ചായ സിതാരക്ക് തിരികെ കൊടുത്ത് കൊണ്ട് ചോദിച്ചു... സിദ്ധു ആലോചനയോടെ ഇരുന്നു..
"
💬 Comments
View all comments