Chapter Title : നീലക്കൊടുവേലി 9 [Fire blade]
ഏറിയാൽ ഒരാഴ്ച... അതിന് മുൻപ് പോണം, ചെയ്ത് തീർക്കാനുള്ളതൊക്കെ ഏറെക്കുറെ തീർന്ന പോലെയാണ് ... "
അവന്റെ മറുപടി കേട്ട് സിതാര ഒരു നൊടി അവനെ നോക്കി തിരിഞ്ഞു..
പെട്ടെന്നുള്ള ഓർമയിൽ സിദ്ധു എഴുന്നേറ്റ് വടക്കേ ഭാഗത്തു നിർത്തിയിട്ട ജീപ്പ് കാണുന്ന ഉമ്മറ ഭാഗത്തു നിന്നുകൊണ്ട് ചായ ഊതിക്കുടിച്ചു..... അതിനുവേണ്ടി താൽക്കാലികമായി ഒരു ഷെഡ് ശങ്കരൻമാമ ഉണ്ടാക്കിയിരുന്നു, അത് ഉപകാരപ്പെട്ടു...
പോവാനുള്ള ഡ്രെസ്സുകളും മറ്റും റെഡിയാക്കി വെക്കാനുണ്ട്, അതൊക്കെ ബാഗിൽ കുത്തി നിറക്കണം, കൊണ്ടുപോയിട്ട് കാര്യമുണ്ടോ എന്നറിയില്ല എന്നാലും ഇരിക്കട്ടെ...
മഴ തകർത്തു പെയ്തുക്കൊണ്ടിരിക്കുകയാണ് ... കാറ്റിൽ മുറ്റം നിറയെ പല മരത്തിൽ നിന്നും ഇലകൾ വീണുകൊണ്ടിരുന്നു.... കാർമേഘം മൂടിയത് കൊണ്ട് സമയം എത്രയാണെന്ന് ഒരു പിടിയും ഇല്ല..
കുറച്ചു സമയം കഴിഞ്ഞപ്പളേക്കും ലക്ഷ്മിയമ്മയും ശങ്കരനും അവരുടെ സാധാരണ ഇരുത്തത്തിനായി ഉമ്മറത്തേക്ക് വന്നു, നീതു വിളക്ക്കൊളുത്തി വെച്ച് അവർ പ്രാർത്ഥിച്ച ശേഷം പതിവ് പരിപാടികളിലേക്ക് കടന്നു...
സിദ്ധു കുറച്ചു സമയം അവരുടെ കൂടെ ചിലവഴിച്ച ശേഷം മുകളിലേക്ക് തന്നെ പോയി.. അവന്റെ കട്ടിലിൽ കയറി ഇരുന്നു..
ഇനി ഒരു കാര്യം കൂടി ബാക്കിയുണ്ട്... അത് കുഞ്ഞിയുടെ കാര്യമാണ്... അതൊരു വലിയ വിഷയമാക്കണ്ട കാര്യമില്ലാത്തതാണ്... പക്ഷെ ഇത് ഒരു അവസരമായി കാണണം, വല്ലാത്ത ഒരു ഉരുപ്പടി ആണ് അത്.. തിന്നാൻ കൊറേ ഉള്ള നല്ല മുഴുത്ത ഇര...
അവൾക്കുള്ള ഒരു എലികെണി ഉടൻ വെക്കണം... പോവുന്നതിനു മുൻപ് ഐശ്വര്യമായിട്ട് ആ കർമം കൂടി നടത്തിയിട്ടു വേണം പോവാൻ.. അതിനുള്ള പ്ലാൻ അടുത്തത് തയ്യാറാവണം...
അതിലുള്ള വെല്ലുവിളി ചിന്നനാണ്, അവൻ
💬 Comments
View all comments