Chapter Title : നീലക്കൊടുവേലി 9 [Fire blade]
അവന്റെ ആത്മാർത്ഥ സ്നേഹം കാരണം ചിലപ്പോൾ ഇത് തടയാനുള്ള വഴിയുണ്ട്... അത് കൊണ്ട് അവനറിയാതെ വേണം പരിപാടി...
തനിക്ക് അവളൊരു പണി തന്നു താൻ തിരിച്ചു ഒരു പണി അവൾക്ക് കൊടുക്കുന്നു.. അത്രേള്ളൂ കാര്യം. എങ്ങനെ, എപ്പോ, എന്ന്...? ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തണം...
നോക്കാം, അതിനുള്ള അവസരം കിട്ടും....
സിദ്ധു അവന്റെ കോളേജ് കാര്യങ്ങൾ എല്ലാം എടുത്ത് സൂക്ഷിച് വെച്ചു... തിരികെ വരുകയാണെങ്കിൽ എന്നെങ്കിലും ആവശ്യം വന്നാൽ ഉപയോഗിക്കാമല്ലോ..
അത് ഒരുപാട് സമയമെടുത്ത് ചെയ്ത് ഭക്ഷണം കഴിഞ്ഞ് അവൻ ചിന്തകൾക്ക് അവധി കൊടുത്ത് നേരത്തെ കിടന്നു...
പിറ്റേന്ന് പ്രഭാത കൃത്യങ്ങളെല്ലാം കഴിഞ്ഞു ഡ്രെസ്സുകൾ എല്ലാം ബാഗിലേക്ക് നിറക്കുമ്പോളാണ് താഴെ നിന്നും ലക്ഷ്മിയമ്മയുടെ വിളി കേട്ടത്...
പതിവില്ലാത്ത വിളി കേട്ട് താഴേക്ക് ചെന്ന സിദ്ധുവിനോട് ലക്ഷ്മിയമ്മ ചിന്നൻ വിളിക്കാൻ പറഞ്ഞെന്നു പറഞ്ഞു...
സിദ്ധു പുറത്തിറങ്ങി നോക്കിയപ്പോൾ അടുക്കള ഭാഗത്തു കുഞ്ഞിയോട് സംസാരിച്ചു നിൽക്കുന്ന ചിന്നനെ കണ്ടു... സിദ്ധു ഉമ്മറത്തു തന്നെ അവന് വേണ്ടി കാത്തിരുന്നു...
ഇന്നും മഴ പെയ്യാൻ ചാൻസുണ്ടെന്നു സിദ്ധുവിന് തോന്നി ..ഇന്നലത്തേക്കാൾ നേരത്തെ തന്നെ അതിന്റെ ലക്ഷണങ്ങൾ ഉണ്ട്.... പെയ്യട്ടെ...!!
അധിക സമയം എടുക്കാതെ തിരികെ വന്ന ചിന്നൻ സിദ്ധുവിനെ കൂട്ടി കുറച്ചു ഒഴിഞ്ഞ സൈഡിലേക്ക് നടന്നു.. കുഞ്ഞിക്ക് വേണ്ടിയുള്ള ശുപാർശ ആയിരിക്കും.. അവനെ എന്ത് പറഞ്ഞു ഒഴിവാക്കുമെന്നാണ് അവിടെ എത്തുന്ന വരെ സിദ്ധു ചിന്തിച്ചത്..
" സിദ്ധപ്പാ..... സത്യം പറഞ്ഞാൽ ഞാൻ അന്നത്തെ ദിവസത്തിന് ശേഷം ശെരിക്കൊന്ന് ഉറങ്ങിയിട്ട് കൂടി ഇല്ലാ... "
ചിന്നൻ തല ചൊറിഞ്ഞുകൊണ്ട് പറഞ്ഞു... സിദ്ധു അവനെ തന്നെ
💬 Comments
View all comments