Chapter Title : നീലക്കൊടുവേലി 9 [Fire blade]
"
ചിന്നൻ സങ്കടത്തോടെ പറഞ്ഞ കല്ല് വെച്ച നുണ കേട്ടു കുഞ്ഞി ഇങ്ങനെയൊന്ന് സംഭവിച്ചോ എന്ന് ഓർമയിൽ പരതി...
സത്യമാവാനും വഴിയുണ്ട്, അപ്പുണ്ണിയോടൊത്തു ചെയ്യുമ്പോൾ ഒരു പരിപാടിയിൽ ഒന്നും തനിക് തൃപ്തി വരാത്തതാണ്...കള്ള് കുടിച്ച സമയത്ത് താൻ കുറച്ചു കൂടി പ്രശ്നക്കാരിയാണെന്നു അപ്പുണ്ണി പലവട്ടം പറഞ്ഞിട്ടുള്ളതും അവൾ ഓർത്തു
" നീയാണ് എല്ലാത്തിനും കാരണം... പൊടിയടിച്ചു കിറുങ്ങിയിട്ട് എന്തൊക്കെയാ കാട്ടിക്കൂട്ടിയത്...!! ഇവനെ നിന്റെ മോളിൽ വലിച്ചു കേറ്റിയതും, വിടാതെ കെട്ടിപ്പിടിച്ചതും നിനക്ക് ഓർമ ഇല്ലേ..?? "
കുഞ്ഞി ആലോചനകളിൽ മുങ്ങി താഴുന്നതിനിടയിൽ
നേരത്തെ പ്ലാൻ ചെയ്ത കാര്യങ്ങൾ ഓരോന്നായി അവർ വരിവരിക്ക് എടുത്തിട്ടു...
" ഞാൻ..... ഞാൻ അങ്ങനെയൊന്നും... "
കുഞ്ഞി സംശയത്തോടെ പിറുപിറുത്തുകൊണ്ട് ചുമരിൽ ചാരി ഇരുന്നു..
" ആ... ഇനി അങ്ങനെ പറഞ്ഞോ... അവൻ അത് ലക്ഷ്മിയമ്മയോട് പറഞ്ഞാലുള്ള അവസ്ഥ അറിയാലോ...? "
ചിന്നന്റെ ചോദ്യം കേട്ടു അവൾ പുച്ഛത്തോടെ സിദ്ധുവിനെ നോക്കി...
" പിന്നേ......!! അങ്ങാനാണെങ്കിൽ ചിലതൊക്കെ ഞാനും പറഞ്ഞു കൊടുക്കും.. "
കുഞ്ഞിയുടെ ഭീഷണി കേട്ട് സിദ്ധു ഉള്ളിൽ ഒന്ന് ഞെട്ടി... ചിന്നൻ സിദ്ധുവിനെ നോക്കി കണ്ണുകാണിച്ചു..
" എന്നാലും....നീ എന്നെ ചതിച്ചു .. നിനക്ക് എങ്ങനെ തോന്നി ചിന്നാ..? നമ്മൾ ഒരുമിച്ച് ജീവിക്കണ്ടവരല്ലേ...? "
കുഞ്ഞി മൂക്ക് പിഴിഞ്ഞ് കൊണ്ട് ചോദിച്ചു..ആത്മാർത്ഥത ഇല്ലാത്ത അവളുടെ പതം പറച്ചിൽ കേട്ടു ചിന്നൻ സിദ്ധുവിനെ നോക്കി..
" ഒന്നും വേണ്ടാർന്നു...ഞാൻ തന്നെ എന്റെ മാനം കളഞ്ഞല്ലോ ഈശ്വരന്മാരെ...!!"
അവൾ സ്വന്തം തലയിൽ തല്ലികൊണ്ട് പറയുന്നത് കണ്ട് സിദ്ധുവിന് ചിരി വന്നു..
" ഉവ്വ..!!
💬 Comments
View all comments