0%

Chapter Title : നീലക്കൊടുവേലി 9 [Fire blade]

Author : Kambikathakal Read All Parts 754

സാഹിത്യ വർത്തമാനം.. "

മറുപടി ഇല്ലാത്തത് കൊണ്ട് സിദ്ധു വിഷയം ഒന്ന് ട്രാക്ക് മാറ്റി..

" പ്രേമം പറയാൻ ഇത്തിരി സാഹിത്യം നല്ലതാ,പോട്ടെ, പറഞ്ഞതിലെ സാഹിത്യം നോക്കണ്ട, അതിലെ കാര്യം മാത്രം നോക്കിയാമതി..."

നീതു അവനെ പ്രതീക്ഷയോടെ നോക്കി, ഇപ്പോൾ പറയുന്ന ഒരു no അവളുടെ ഹൃദയത്തെ എന്ത് മാത്രം വേദനിപ്പിക്കുമെന്ന് സിദ്ധു ഊഹിച്ചു..

" നീ കാര്യമായാണോ..? "

അവൻ അവളോട് ചോദിച്ചു..

" അത് ഇനീം മനസിലായില്ലേ..?? "

അവൾ തിരികെ മറുചോദ്യമെറിഞ്ഞു..

സിദ്ധു ആകെ ധർമസങ്കടത്തിൽ അകപ്പെട്ടു....മുൻപ് ആലോചിച്ച അതേ സംശയം വീണ്ടും അവനെ വേട്ടയാടി,നമ്മൾ സ്നേഹിക്കുന്നവരെയാണോ, നമ്മളെ സ്നേഹിക്കുന്നവരെയാണോ കൂടെ കൂട്ടേണ്ടത്..?

സിതാര വേണോ അതോ തന്നെ ആഗ്രഹിക്കുന്ന നീതു വേണോ..?? സിദ്ധു കണ്ണുകളടച്ചു...

" എനിക്കിപ്പോ ഒന്നും തലേൽ കേറുന്നില്ലടീ , നമുക്ക് പിന്നെ സംസാരിക്കാം... നീ ഇപ്പൊ പൊക്കോ... "

സിദ്ധു അവളെ സമാധാനിപ്പിച്ചു..അവളുടെ ഭംഗിയുള്ള മുഖം വിഷമത്തിൽ മങ്ങുന്നത് കണ്ട് അവൻ എഴുന്നേറ്റു...

" എനിക്ക് ഇഷ്ടക്കേടൊന്നും ഇല്ലാന്ന്... നിന്നെ പോലെ ഒരു ചുന്ദരിക്കുട്ടിയെ കിട്ടിയാൽ പുളിക്കുമോ..?? പക്ഷെ നീ വല്ല്യേ കാര്യങ്ങളൊക്കെ പറഞ്ഞതല്ലേ, ഒന്ന് ആലോചിക്കട്ടെ..... ഞാൻ പറയാം.... പോരെ..?? "

അവളുടെ കവിളിൽ കൊഞ്ചിച്ചു കൊണ്ട് പറഞ്ഞതോടെ നീതു നാണം കൊണ്ട് പൂത്തുലഞ്ഞുപ്പോയി...

" നീ പൊക്കോ, അല്ലെങ്കിൽ എനിക്ക് ഇതൊക്കെ കടിച്ചു തിന്നാൻ തോന്നും..."

അവളുടെ തൊണ്ടിപ്പഴം കണക്കുള്ള ചുണ്ടിനെ അമർത്തികൊണ്ട് അവൻ പറഞ്ഞു...പിന്നെ കണിക്കൊന്ന പോലെ പൂത്തുലഞ്ഞ അവളെ എണീപ്പിച്ചു പുറകിൽ നിന്നും ഉന്തി വാതിലിനു പുറത്തെത്തിച്ചു പറഞ്ഞയച്ചു... പിന്നെ ആശ്വാസത്തോടെ

💬 Comments

View all comments