0%

Chapter Title : നീലക്കൊടുവേലി 9 [Fire blade]

Author : Kambikathakal Read All Parts 753

തരാൻ വന്നതാണെങ്കിൽ പിന്നെ എന്നെ കെട്ടിപിടിച്ചതെന്തിനാടീ ചൂലേ...?? "

സിദ്ധു അവളുടെ അധികാരത്തോടെയുള്ള ഇരുപ്പ് നോക്കി പല്ല് കടിച്ചു കൊണ്ടു ചോദിച്ചു....

" എനിക്കങ്ങനെ തോന്നി,അല്ലാണ്ടിപ്പോ നിങ്ങളെയൊന്നു കെട്ടിപ്പിടിക്കാൻ ഞാൻ കോടതിയിൽ നിന്നുള്ള കടലാസുമായിട്ട് വരണോ..??"

അവന്റെ ദേഷ്യത്തോടെയുള്ള ചോദ്യം കേട്ടു നീതു കളിയാക്കി...

" നീയൊന്നു പോയെ.... ഒന്നാമത് ഞാൻ ഒരു മൂഡിലല്ല, പിന്നെ നിന്റെ ചൊറിച്ചിൽ കൂടി താങ്ങാനുള്ള ആവതില്ല.. "

സിദ്ധു കൈകൂപ്പി കൊണ്ട് അപേക്ഷിച്ചു..

" എന്നാപ്പിന്നെ ഞാനൊരു കാര്യം പറഞ്ഞാൽ ദേഷ്യപ്പെടുമോ..?? "

അവൾ വിടാനുള്ള ഭാവമില്ലായിരുന്നു...

" അറിയില്ല, അതൊക്കെ നിനക്ക് പറയാനുള്ള കാര്യം പോലെ ഇരിക്കും..."

സിദ്ധു കസേരയിലേക്ക് വീണ്ടും ചാഞ്ഞിരുന്നു....

" എനിക്ക് നിങ്ങളോട് എന്തോ ഒരിഷ്ടമുണ്ട് മനുഷ്യാ.... ഞാൻ കൊറേ ചിന്തിച്ചു, ആദ്യമൊന്നും ഇല്ലാരുന്നു... പിന്നെ പിന്നെ..... ഇപ്പൊ നിങ്ങൾ പോവാണെന്നു കൂടി ആയപ്പോ എന്തോ വല്ലാത്തൊരു വീർപ്പുമുട്ടൽ... "

അവൾ ടെൻഷൻ കാരണം കൈകൾ കൂട്ടി തിരുമ്മിക്കൊണ്ടാണ് പറഞ്ഞിരുന്നത്..

" തിരിച്ചു വരുമെന്ന് അറിയാം, പക്ഷെ പോവുന്നു എന്നത് കേട്ടത് തൊട്ട് വല്ലാതെ സങ്കടം തോന്നുവാണ്....ചിറക്കലെ സന്തതിയെ ആഗ്രഹിക്കാനുള്ള അർഹത ഇല്ലെങ്കിലും ചുമ്മാ ഒരു മനക്കോട്ട കെട്ടിപ്പോയി... "

അവളുടെ വായിൽ നിന്നും വരുന്ന വലിയ കാര്യങ്ങൾ കേട്ട് സിദ്ധു അന്തം വിട്ട് ഇരുന്നു... താൻ പിന്നാലെ നടക്കുന്ന ആൾ ഇതുവരെ പച്ചക്കൊടി കാണിച്ചില്ല, പകരം ഇതാ മറ്റൊരാൾ തന്റെ പുറകെ... നീതു മുൻപും സിഗ്നൽ തന്നിട്ടുണ്ട്, പക്ഷെ ഇതിപ്പോ വല്ലാത്തൊരു മാനസികാവസ്ഥയിൽ ആയിപോയി...

" നീ തമാശിക്കാതെ എണീറ്റു പോയെ...അവളുടെ ഒരു

💬 Comments

View all comments