Chapter Title : നീലമഞ്ഞിലെ തീനാളങ്ങൾ [Justin]
ചോദിപ്പിച്ചത്. ആ ചോദ്യം പ്രതീക്ഷിച്ചപോലെ അവരെന്തോ മറുപടി പറയാൻ വന്നപ്പോഴേക്കും വർഗീസ് ചേട്ടൻ അങ്ങോട്ടുവന്നു.
“ആ മനൂ, നിങ്ങടെ ബില്ല് ഞാൻ പേ ചെയ്തിട്ടുണ്ട് കേട്ടോ.”
“യ്യോ ചേട്ടാ, അത് വേണ്ടായിരുന്നു.”
“അത് പോട്ടെടോ, ഇതൊക്കെ ഒരു ഫോർമാലിറ്റി അല്ലേ!”
സൂസനും വർഗീസ് ചേട്ടനും പുറകെ ഞാനും നടന്നു. സൂസന്റെ മുഖത്തൊരു വിഷമം ഞാൻ കണ്ടു. ഞാനും ആകെ വിളറിപ്പോയി. ഇനിയിപ്പോൾ എന്താ ചെയ്യുക? ഒന്ന് രണ്ട് മിനിറ്റുകൂടി കഴിഞ്ഞാൽ സൂസനും ഞാനും രണ്ടു വഴിക്ക് പിരിയും. ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും ആ സമയം കൊണ്ട് ഞാൻ തിരഞ്ഞു.
“സൂസൻ വർഗീസ്.”
കുറെ ഐഡികൾ വന്നു. പക്ഷേ അതിലൊന്നും നമ്മുടെ ആളില്ല. നിഖിലും വർഗീസേട്ടനും കൂടി എന്തോ സംസാരിക്കുന്നത് ഞാൻ കണ്ടു. വേഗം ചെന്ന് കാറിനടുത്ത് നിൽക്കുന്ന സൂസനോട് ഞാൻ ഫോൺ നമ്പർ ചോദിച്ചു. അവർ പറഞ്ഞു തുടങ്ങിയപ്പോഴേക്കും നിഖിലും ചേട്ടനും അങ്ങോട്ടെത്തി.
“ശരി മനൂ, എങ്കിലിതുപോലെ എവിടെയെങ്കിലും വെച്ച് കാണാം കേട്ടോ.”
വർഗീസേട്ടനും സൂസനും കാറിൽ കയറി. എന്റെ തലയാകെ പെരുത്തു കയറി. സൂസനും ആകെ വിഷമിച്ചിരിക്കുന്നു. സൂസൻ കയറിയ ഡസ്റ്റർ വണ്ടി എന്റെ മുന്നിലൂടെ എം.സി. റോഡിലേക്ക് ഇറങ്ങി. ദയനീയമായി എന്നെ നോക്കുന്ന അവളുടെ മുഖം എന്നെ വീണ്ടും വേദനിപ്പിച്ചു.
“എന്നാ പോവാടാ…” നിഖിൽ എന്നോട് ചോദിച്ചു.
“ശരി, വാ.”
ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു. പോകുന്ന വഴിയിൽ അവൻ സൂസന്റെ സൗന്ദര്യത്തെപ്പറ്റി പുകഴ്ത്തുന്നുണ്ടായിരുന്നു. പക്ഷേ അതൊന്നും എന്റെ മനസ്സിലേക്ക് എത്തുന്നുണ്ടായിരുന്നില്ല.
“ആ, ഡാ പിന്നെ... അങ്ങേർക്ക് മൂന്നാറിൽ എസ്റ്റേറ്റൊക്കെ ഉണ്ടെന്ന്. നമ്മളോട് അങ്ങോട്ടൊക്കെ ചെല്ലാൻ
💬 Comments
View all comments