Chapter Title : നീ.ല.ശ 2 [പമ്മന്‍ജൂനിയര്‍]
എത്തി.
''ആ... ദാ ലക്ഷ്മി വിളിക്കണു...''
''എന്നാ എടുക്ക് ഞാന്‍ കട്ട് ചെയ്യുവാ...'' ബാലഇന്ദ്രന്‍ തമ്പി ഫോണ്‍ കട്ട് ചെയ്തു. ലക്ഷ്മിയുടെ ഫോണ്‍ കണക്ടായി.
''അതേ അമ്മേ... പടനിലത്തൂന്ന് അപ്പൂപ്പന്‍ വിളിച്ചമ്മേ.... ഞങ്ങള് പിള്ളേരെല്ലാം കൂടി ഇന്നങ്ങോട്ട് ചെല്ലാന്‍ ഗൗരിക്കൂട്ടിയേം എടുത്തോളാന്‍... അച്ഛനെ ഞാന്‍ വിളിച്ചു... പൊക്കോളാന്‍ പറഞ്ഞു...''
''നിങ്ങള് ഒറ്റക്കോ... പടനിലത്തേക്കോ... ഹെന്റെ ലക്ഷ്മീ നീയെന്താ ഈ പറയുന്നേ... കുരുത്തംകെട്ട ഈ കേളൂനെം ജീവേം കൊണ്ടോ... തോടുംകുളോം ഉള്ളസ്ഥലാ അവിടെ നീ
എന്നെ തലവേദനയാക്കാതെ വെച്ചേ.... ഞാനച്ഛനെ വിളിച്ച് പറഞ്ഞോളാം...'' നീലീമ ഫോണ്‍ കട്ട് ചെയ്തു.
******* ******* *******
പടനിലം വീട്ടില്‍ കുമാരന്‍പിള്ളയും ഭാനുമതിയും സന്തോഷത്തിലായിരുന്നു. കൊച്ചുമക്കളെ കാണുമ്പോള്‍ ഉള്ള ഗൗരവം ഒന്നും കാണാത്തപ്പോള്‍ ഇല്ല. എപ്പോഴും അവരോട് സ്‌നേഹം മാത്രേ ഉള്ളു. പക്ഷെ അവരുടെ കുസൃതികള്‍ കാണുമ്പോള്‍ ഗൗരവം നടിക്കുന്നതാണ് ഇരുവരും.
''എടിയേ ഭാനു ഒന്നിങ്ങ് വന്നേ ഒന്നെണ്ണയിട്ട് താ ഞാനൊന്ന് വിസ്തരിച്ച് കുളിക്കട്ടേ...''
''ഓ... പിന്നേ എണ്ണയിട്ട് ഉഴിയാന്‍ പറ്റിയൊരു പ്രായം....'' ഭാനുമതി അടുക്കളയില്‍ നിന്ന് കളിയാക്കി.
''നീ വരുന്നോ നമുക്ക് കുളത്തിലൊന്ന് മുങ്ങിക്കുളിക്കാം...''
''പോ... മനുഷ്യാ... പിള്ളേരിപ്പോ വരും... ''
''ഇല്ലടീ... അവരിപ്പോളേ വരില്ല... ലക്ഷ്മണന്‍ നീലിമയെ വീട്ടില്‍ കൊണ്ടാക്കിയിട്ട് അവിടുന്ന് പിള്ളേരെം കൊണ്ടേ ലക്ഷ്മണന്‍വരൂ... ഇനി കെടക്കുന്നു ഒന്ന് രണ്ട് മണിക്കൂര്‍...''
''പിള്ളേര് വിശന്ന് വരുമ്പോ അവര്‍ക്കെന്തേലും ഉണ്ടാക്കി വെക്കേണ്ടേ മനുഷ്യാ.... ''
''നീയിങ്ങ് വാ പിന്നാട്ടെ....''
''ഇതെന്താ ഈ പതിവില്ലാത്തൊരു കിന്നാരം....'' ഭാനുമതിക്ക് നാണം വന്നു. സെറ്റ് സാരിയും ബ്ലൗസുമാണ് ഭാനുമതിയുടെ വേഷം. കുമാരന്‍പിള്ള ഹാഫ് കയ്യന്‍
💬 Comments
View all comments