Chapter Title : നീ.ല.ശ 2 [പമ്മന്‍ജൂനിയര്‍]
ആകാംക്ഷടെ സിറ്റ്ഔട്ടിലേക്ക് ചെന്നു. പിന്നാലെ ലക്ഷ്മിയും കേളുവും ജീവയും.
സിറ്റ് ഔട്ടില്‍ വൈഷ്ണവിനൊപ്പം അവന്റെ അത്രയും പ്രായമുള്ള ഒരു പയ്യന്‍.
''ആരാ... നിന്റെ ഫ്രണ്ടാ....പുതിയ ഡാന്‍സറാ,,,'' നീലിമ ചിരിച്ചുകൊണ്ട് ചോദിച്ചു.
''അല്ലാന്റീ ഞാന്‍ കിച്ചു. അപ്പുറത്ത് പുതുതായി താമസത്തിന് വന്നതാ... ''
''ഓ... ഏത് ഗോള്‍ഡന്‍ വില്ലായിലോ.... അവിടെ നിങ്ങള് രണ്ട് വീടുകളെടുത്തോ.,.,.''
''ആ... ആന്റീ ഒന്ന് ഞങ്ങള്‍ക്കും ഒന്ന് കൊച്ചച്ചനും....''
''വാ മോനേ അകത്തേക്ക് വാ....'' നീലിമ കിച്ചുവിനെ അകത്തേക്ക് വിളിച്ചു.
''ദാ... പിള്ളേരേ വായ് നോക്കി നിക്കാതെ വേഗം റെഡിയാവ് ലക്ഷ്മണന്‍ ഓട്ടോയും കൊണ്ടിപ്പോ വരും പറഞ്ഞേക്കാം...''
നീലിമയും കിച്ചുവും ദിവാന്‍കോട്ടിലിരുന്നു.
''ആന്റീ ഞാന്‍ രാവിലെയീടെ വന്നാരുന്നു അന്നേരം ആരേം കാണാഞ്ഞോണ്ട് ഞാനങ്ങ് പോയി...''
''ആണോ... എപ്പോ...''
''രാവിലെ ഒരു ഒന്‍പത് മണിയായിക്കാണും ആന്റീ..ഡോറ് ലോക്കല്ലാരുന്നു. പക്ഷെ ആരെ കാണാഞ്ഞോണ്ട് ഞാനങ്ങ് പോയി...''
കിച്ചു അത് പറഞ്ഞപ്പോള്‍ നീലിമയുടെ മുഖം വാടി. അവളുടെ തലയിലേക്ക് ഒരു കൊള്ളിയാന്‍ മിന്നി. ഞരമ്പുകള്‍ വലിഞ്ഞു മുറുകുന്നു.
പക്ഷെ കിച്ചു അതൊന്നും ശ്രദ്ധിച്ചില്ല.
''ആന്റീ എന്റെ അച്ഛനെ അറിയോ ആന്റിക്ക്''കിച്ചു നീലിമയുടെ മുഖത്തേക്ക് നോക്കി. അവള്‍ തിരിച്ചും നോക്കി.
''അറിയില്ല... ആരാ...''
''ഞങ്ങടച്ഛന്‍ വലിയ കവിയാന്നു പറഞ്ഞ് നടക്കുവാ ആന്റീ...'' കിച്ചു ചിരിച്ചു. നീലിമയ്ക്ക് ചിരിവന്നില്ല. ചിരിക്കുംപോലെ അവള്‍ അഭിനയിച്ചു. ക്ലോക്കിലെ ഒന്‍പത് മണിയുടെ മണിനാദമായിരുന്നു അവളുടെ കാതുകളില്‍.
(തുടരും)
💬 Comments
View all comments