Chapter Title : നീലത്താമര [Hudha]
വേഗത്തിനൊപ്പം എത്താൻ പാഞ്ഞു വന്ന കല്യാണി പൂമുഖത്തേക്ക് ഇറങ്ങിയ സുചിത്രയെ ആണ് വന്നു തട്ടിയത്
അവരുടെ മുഖത്തു പടർന്ന രൗദ്രഭാവത്തിൽ പകച്ച അവൾ പെട്ടെന്ന് നിന്നു
" എങ്ങടെ കുട്ട്യോളെ ഈ പാച്ചില്?സർവതും തട്ടി മറികുല്ലോ"
കല്യാണി മറുപടി പറയാതെ താഴേക്കു നോക്കി നിന്നതെ ഉള്ളു
"എവിടേലും പോയാച്ച സന്ധ്യ നേരത്തതാണോ തിരിച്ചു വരണേ?"
"അതു ...വല്യമ്മേ ..ഞാൻ..."
" കുട്ടിയെ ഇവിടെ എത്ര നേരായി അന്വേഷിക്കുണു.. എന്താ ഇവിടെ നടക്കാൻ പോണെന്നു നിശ്ചയല്ല്യന്ന ഉണ്ടോ ..ചെല്ലാ ..പോയി തയാറായി പൂജയ്ക്ക് വന്നോളൂ" കല്യാണിയുടെ കയ്യിലെ താലം വാങ്ങി സുചിത്ര മുറ്റത്തേക്ക് ഇറങ്ങി
ഏതു നേരത്തതാണോ ആ പെണ്ണിനേയും കൊണ്ട് അമ്പലത്തിൽ പോവാൻ തോന്നിയത് .
ഹരിയേട്ടനെ കണ്ട കാര്യം ഇപ്പൊ തറവാട് മുഴുവൻ പറഞ്ഞു കാണും
എത്ര തവണ പറഞ്ഞത് ആണ് ഹരിയേട്ടനോട് വല്യമ്മ അറിഞ്ഞാൽ പ്രശ്നം ആവും എന്നു
നിന്റെ വല്യമ്മക് വട്ടാണത്രേ!
വട്ട!!
വല്യമ്മ അറിയാതെ ഒരു കാറ്റു പോലും കണിമംഗലത് വീശില്ല
അത്രമാത്രം പ്രൗഢഗംഭീരയാണ്
കാര്യങ്ങൾ തീരുമാനിക്കാനും തീരുമാനിക്കുന്നത് നടത്താനും അവരോളം ആജ്ഞാശക്തി വേറെ ആരിലാണു ഉള്ളത്
അമ്മയും ചിറ്റമമമാരും ഗൃഹഭരണത്തിൽ മാത്രം ഒതുങ്ങിയ കാലത്തു ആ പഴയ അംബാസിഡർ കാറിൽ അവർ വന്നിറങ്ങിയിരുന്ന കാഴ്ച
ഓർക്കുമ്പോൾ തന്നെ രോമാഞ്ചം വരും
എത്രയോ തവണ കണ്ണാടിക്കു മുന്നിൽ വല്യമ്മയായി സങ്കല്പിച്ചിരിക്കുന്നു
തറവാട്ടിലെ മറ്റു പുരുഷാരങ്ങളും എന്തിനു നാട്ടുകാർ പോലും അവരുടെ അനുയായികൾ ആയിരുന്നു എന്നതാണ് വാസ്തവം
അവരുടെ ദേവിസങ്കൽപ്പം
കിരീടവും ചെങ്കോലും ഇല്ലാത്ത റാണി
ഓർമ വച്ച കാലം തൊട്ടേ അവർ
💬 Comments
View all comments