Chapter Title : നീലത്താമര [Hudha]
തന്റെ ആരാധനപാത്രമായിരുന്നു എന്നു ഹരിയേട്ടനുണ്ടോ അറിയുന്നു!
അങ്ങനെയുള്ള വല്യമ്മക്ക് വട്ടാണെന്നു
തനിക്കു ചിരിയാണ് വന്നത്
ഹരിയേട്ടൻ എന്തൊക്കെ കാണാൻ ഇരിക്കുന്നു
കല്യാണി തിരക്കിട്ടു പടികൾ ഓടി കയറി
മുറിയിലെ അട്ടഹാസം പുറത്തു നിന്നെ കേൾക്കാം
ഈ പെണ്ണ് എല്ലാം കുളമാക്കിയത് തന്നെ
വള്ളി പുള്ളി വിടാതെ എല്ലാം ചെന്നു വിളമ്പിക്കാണും
അവൾ മുറിയിലേക്കു നടന്നു
ചെറിയമ്മമാരുടെയും അമ്മാവന്മാരുടെയും മക്കളും അവരുടെ മക്കളും മരുമക്കളും അടക്കം ഒരു പടയ്ക്കുള്ള ആളുകൾ ഉണ്ട് അകത്തു
"വന്നല്ലോ കള്ളി കല്യാണി" ആതിര മുഖം പൊത്തി ചിരിച്ചു
"ടി പെണ്ണേ വെറുതെ അനാവശ്യം പറയരുത്" കല്യാണിയുടെ മുഖം ചുവന്നു
"ഓഹ് അനാവശ്യം കാണിക്കാം പറയുമ്പോൾ ആണ് പ്രശ്നം"
കല്യാണി വളരെ ദയനീയമായി ആതിരയെ നോക്കി
വെളിവില്ലാതെ ഇവൾ വല്ലതും വിളിച്ചു പറഞ്ഞാൽ തീർന്നു കഥ
" അറിയണോ എന്തിനാ ഇന്ന് അമ്പലത്തിൽ പോയത് എന്നു" ആതി തിരിഞ്ഞു എല്ലാവരെയും നോക്കി ചോദിച്ചു
"ദാ ... ഇതിനു വേണ്ടി ആണ്"
അവൾ കയ്യിലെ പൊതി വിടർത്തി
വാഴയിലയിൽ വാടിയ ഒരു നീലതാമര
"ഏഹ് നീലത്താമര വിടർന്നു ?" ശില്പയ്ക്ക് ആകെ കൗതുകം
"താടി നോക്കട്ടെ "
"കണ്ടോ എല്ലാവരും കണ്ടോ .. ചെന്ന ഉടനെ ശാന്തി ചേച്ചിയെ ഏല്പിച്ചതാ ... ദീര്ഘസുമംഗലി ആയിരിക്കാൻ" ആതിര വീണ്ടും കുലുങ്ങി ചിരിച്ചു
"അതെന്തു സാധനം ആ ചേച്ചി" ഏഴു വയസുകാരൻ അരുണിനു സംശയം
"എടാ പൊട്ടാ അവളുടെ കേട്ട്യോൻ കൊറേ കാലം ജീവിക്കാൻ "
മുറിയിൽ ആകെ ഒരു കൂട്ട ചിരി ഉയർന്നു
കല്യാണിയുടെ മുഖം ചുവന്നു
💬 Comments
View all comments