0%

Chapter Title : നീലത്താമര [Hudha]

Author : Kambikathakal Read All Parts 282

എങ്കിലും അവൾ ആതിരയെ നോക്കി നെടുവീർപ്പിട്ടു

ഹരിയേട്ടനെ കണ്ട കാര്യം പറയാൻ തോന്നിച്ചില്ലലോ

"കല്യാണപെണ്ണേ ...."

ഇതാരപ്പ കേട്ടു പരിചയം ഇല്ലാത്ത ഒരു ശബ്ദം

തിരിഞ്ഞു നോക്കും മുൻപ് ആരോ പിന്നിലൂടെ വന്നു കണ്ണു പൊത്തി

ഒരുവിധപ്പെട്ട എല്ലാവരെയും ഇപ്പൊ കണ്മുന്നിൽ കണ്ടു ക്വഴിഞ്ഞതാണ്

വേറെ ആരാണ്

ഒരെത്തും പിടിയും കിട്ടുന്നില്ലല്ലോ

"ശെടാ ഇത്ര പെട്ടെന്ന് മറന്നോ എന്നെ ?"

ആരാണെന് അറിയാൻ ഉള്ള ആകാംക്ഷയിൽ കല്യാണി തിരിഞ്ഞു

"എടാ മനു നീയോ"

"അതേ ഞാൻ തന്നെ"

മുറിയിൽ ആകെപ്പാടെ ഒരു ആരവം

"ഹേയ്.. കൂൾ ഡൗണ് ഗയ്‌സ്.."

മനു കുട്ടികളെ വകഞ്ഞു മാറ്റി കട്ടിലിലേക് ഇരുന്നു

"നീ വരില്ലെന്ന് ആണല്ലോ ചെറിയച്ചൻ പറഞ്ഞതു?" അഖിലിന് സംശയം

"പുള്ളി അങ്ങനെ ആണോ നിങ്ങളോടു പറഞ്ഞതു"

"തമാശ കള മനു കാര്യം പറ "

"ഞാനിങ്ങനെ കാശി രാമേശ്വരം വഴി ഗോവയിലെ ബാഗാ ബീച്ചിൽ ഒരു സിപ്പും എടുത്തു ഇരിക്കുമ്പോ ആണ് ഡാഡി വിളിച്ചു ഇങ്ങു വന്നില്ലെങ്കിൽ മുട്ടുകാലു ഞാൻ തല്ലി ഒടിക്കും എന്നൊരു ഭീഷണി. പിന്നെ ഒന്നും നോക്കിയില്ല .. നെസ്റ് ട്രെയിൻ പിടിച്ചു ഈ താമരശ്ശേരി ചുരതത്തിലൂടെ ആനവണ്ടി കയറി ഒടുക്കം ദാ ഹിയർ അയാം"

"അപ്പൊ നി എന്റെ കല്യണം കൂടാൻ ഇഷ്ടപെട്ട വന്നത് അല്ല ..." കല്യാണി മുഖം തിരിച്ചു

" തിരക്കല്ലേ ചേച്ചി നിന്നു തിരിയാൻ സമയം ഇല്ല .."

"ഓഹ് ബാംഗ്ലൂർ നിന്റെ തലവഴി ആണല്ലോ ഓടുന്നത് ..ഒരുപാട് തള്ളല്ലേ "

"എടാ ഉണ്ണി തെണ്ടി നി എനികിട്ടു താങ്ങല്ലേ"

💬 Comments

View all comments