Chapter Title : നീലത്താമര [Hudha]
എന്തിനു നിന്റെ കൺസൾട്ടെഷൻ റൂമിൽ വെക്കാനോ രോഗികൾക്ക് കാണാൻ..?"
"അല്ലെടാ നമുക്കു ഹോസ്പിറ്റലിന്റെ റിസപ്ഷനിൽ ഇടാം.. നന്നായിരിക്കും"
"വരയ്ക്കുന്നുണ്ട് ഒന്ന് ഞാൻ.. ലൈവ് മോഡലിനെ വച്ച് .ലൈക്ക് രാജ രവി വർമ്മ "
"നെ വരക്കോ വരക്കാതെ ഇരിക്കൂ ചെയ്യി..ഗോവന്നു വന്നപ്പോ ഒന്നും കൊണ്ടുവന്നില്ലേ നീ ഒരു ഫെനി എങ്കിലും" ഉണ്ണി മനുവിന്റെ ബാഗ് വലിച്ചു തുറന്നു
"എടാ ഡോക്ടർ തെണ്ടി..വലിച്ചു നിന്റെ ശ്വാസകോശം സ്പോഞ്ജ് പോലെ ആക്കാതെ.."
"സാധനം ഉണ്ടോ ..ഇല്ലെങ്കി ഇപ്പൊ ഇറങ്ങിക്കോണം"
ലാപ് ബാഗിൽ ഉണ്ടെടാ ...നല്ല ഒന്നാംതരം മഷ്.."
ഉണ്ണി വളരെ പ്രതീക്ഷയോടെ ബാഗിൽ നിന്നു എല്ലാം വലിച്ചു പുറത്തിടാൻ തുടങ്ങി
"നശിപ്പിക്കാതെ തപ്പെടാ" മനു ഷർട്ട അഴിക്കുന്നതിനിടയിൽ പറഞ്ഞു" എന്റെ ഡ്രോവിങ് സെറ്റ് ഒക്കെ ഉള്ളതാണ്.."
ഉണ്ണി തിരച്ചിലിനോടുവിൽ ഒരു പൊതി വലിച്ചെടുത്തു
"ആഹാ..ക്രെഷ്ഡ് ആണല്ലോ ..സെറ്റാക്കട്ടെ മച്ചാനെ "
"നീ കത്തിക്കേടാ ..." മനു ജാക്കറ്റും ടി ഷർട്ടും ഊരി സ്റ്റാൻഡിൽ ഇട്ടു ബെഡിലേക്കു ഇരുന്നു
"എന്നാലും നീ ഒന്നും കാണാതെ ഇപ്പൊ ഇങ്ങോട്ടു വരത്തില്ല എന്നു എനിക് അറിയാം.. ഞാൻ പോരുന്നതിന്റെ അന്ന് വരെ വരുന്നില്ല എന്നു പറഞ്ഞ നി ഇപ്പൊ എന്തേ " ഉണ്ണി പേപ്പർ ചുരുട്ടുന്നതിനിടെ തിരിഞ്ഞു ചോദിച്ചു
മനു മറുപടി ആയി ഒന്നു ചിരിക്കുക മാത്രം ആണ് ചെയ്തത്
"എന്താടാ നീ ആ ഹിന്ദിക്കാരിയെയും വിട്ടോ " ഉണ്ണി വലിച്ചു ഒരു പുക വിട്ടുകൊണ്ട് മനുവിന് നീട്ടി
"ഏത് ...ദീപികയോ .. അവളെയൊക്കെ എപ്പോഴേ മടുത്തു.."
"നിന്നെ സമ്മതിക്കണം. മോനെ ഓരോ ആഴ്ച
💬 Comments
View all comments