നീലത്താമര [ഉർവശി മനോജ്]

📝 Ongoing

👁 509513 views ❤ 277 likes 💬 38 comments

നീലത്താമര
Neelathamara | Author : Urvashi Manoj

ഞാൻ വിശാഖ് വിശ്വനാഥൻ , ആലപ്പുഴ ജില്ലയിലെ 'തട്ടിപുരം' എന്ന കൊച്ചു ഗ്രാമത്തിൽ ജനിച്ചു വളർന്ന എനിക്ക് എന്നും ചെറിയ ചെറിയ ആഗ്രഹങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ .. പെരുമ്പള്ളി ക്ഷേത്രത്തിലെ നിർമ്മാല്യം തൊഴുക സോപാന സംഗീതം ആലപിക്കുമ്പോൾ തൊഴു കൈയ്യോടെ താളം പിടിക്കുക കണ്ണാന്തളിപ്പൂക്കൾ നിറഞ്ഞു നിൽക്കുന്ന വെള്ളാരം കുന്നിലെ അസ്തമയം കാണുക, ചങ്കു പറിച്ചു തരുന്ന മിത്രങ്ങളോടൊപ്പം കന്നിട്ട ചുണ്ടന്റെ വള്ളപ്പുരയുടെ പിന്നിലിരുന്ന് വെള്ളമടിക്കുക അങ്ങനെ അങ്ങനെ ...!!

ഓമനപ്പുഴ കടപ്പുറത്തെ നിലാവത്ത് കിടന്ന് ദേവികയെ പറ്റിയും ഞങ്ങളുടെ ഭാവിയെപ്പറ്റിയും ഒരുപാട് സ്വപ്നങ്ങൾ കണ്ടിരുന്നു. ദേവിക , അച്ഛനും അമ്മയും നഷ്ടപ്പെട്ട ഏകാന്ത ബാല്യത്തിൽ എനിക്ക് കിട്ടിയ കൂട്ടായിരുന്നു അവൾ. നീലത്താമരയുടെ നിറമുള്ള ഓർമ്മകൾ ആയിരുന്നു എനിക്ക് ദേവിക. വെള്ളാരംകുന്നിലെ കണ്ണാന്തളിപ്പൂക്കൾ നിറഞ്ഞു നിൽക്കുന്ന താഴ്‌വരയിൽ ഒരു പൊട്ട കുളത്തിൽ നീലത്താമര വിരിഞ്ഞിരുന്നു എന്ന് പഴമക്കാർ പറയാറുണ്ട് .. ഇന്നും അവിടെയുള്ളവർ അത് വിശ്വസിക്കുന്നു. പ്രാണ പ്രണയിനിയെ ചേർത്തു നിർത്തി പ്രാർത്ഥിച്ചാൽ ആ സ്നേഹം സത്യമാണ് എങ്കിൽ അവർക്ക് വേണ്ടി ഒരു നീലത്താമര അവിടെ വിരിഞ്ഞിരിക്കും. ഇന്നോളം അവിടെ നീലത്താമര വിരിഞ്ഞതായി ഞാൻ കണ്ടിട്ടില്ല .. ഒരു പക്ഷേ പ്രാർത്ഥിക്കുന്ന പ്രണയങ്ങൾ ആത്മാർഥത ഇല്ലാത്തതിനാൽ ആയിരിക്കും. ദേ

📚 Chapters

1 published

Related Stories

💬 Comments

View all comments