0%

Chapter Title : നീലത്താമര [ഉർവശി മനോജ്]

പക്ഷേ , മദ്യപാനം കൂട്ടുകാരുടെ സന്ദർശനം അതൊന്നും അനുവദിക്കില്ല .. പിന്നെ ആറായിരം രൂപ വാടക വേണം അതിൽ അഞ്ചു പൈസ കുറയുകയും ഇല്ല "

"എല്ലാം ഞങ്ങൾക്ക് സമ്മതമാണ് ആന്റി , നാളെ മുതൽ അപ്പോൾ താമസം തുടങ്ങാം ഇന്ന് ഒരു ദിവസം ഇദ്ദേഹം ഏതെങ്കിലും ലോഡ്ജിൽ താമസിക്കട്ടെ ..." മറുപടിയായി ചേട്ടൻ പറഞ്ഞു.

ആ സ്ത്രീയോട് ഞങൾ യാത്ര പറഞ്ഞ് ഇറങ്ങി.

"ഭായ് ഇതാണ് മാലതി ആന്റി , അവരുടെ മകളുടെ കുട്ടി ആണ് കൂടെ ഉണ്ടായിരുന്നത്. ആ വീട് ആന്റിയുടെ മരിച്ചു പോയ ഭർത്താവിന്റെ ആദ്യ ഭാര്യയിലുള്ള മകനായ വിനായകന് വേണം എന്ന് പറഞ്ഞ് കേസ് കൊടുത്തിരിക്കുകയാണ് കള്ളും കഞ്ചാവും ആയിട്ട് നടക്കുന്ന അവനൊരു പുകഞ്ഞ കൊള്ളിയാണ് " കാർ ഡ്രൈവ് ചെയ്യുന്നതിനിടയിൽ ജിബീഷ് ചേട്ടൻ പറഞ്ഞു.

ചേട്ടൻ പറയുന്നത് നിശബ്ദനായി ഞാൻ കേട്ടിരുന്നു.

"ആ യാത്ര ആപ്പില്‌ നോക്കി ഇന്നത്തെ ഒരു ദിവസത്തേക്കുള്ള ഹോട്ടൽ അക്കോമഡേഷൻ റെഡി ആക്കിക്കോ ഞാൻ അങ്ങോട്ട് ഡ്രോപ്പ് ചെയ്യാം , ആന്റിയുടെ വീടിന്റെ മുകളിലത്തെ നിലയിൽ നാളെ വൈകുന്നേരം മുതൽ താമസം തുടങ്ങാം "

"മാലതി ആന്റിയുടെ മകൾ എന്ത് ചെയ്യുന്നു ?" ചേട്ടന് മറുപടി ആയി ഞാൻ ചോദിച്ചു.

"ആന്റിയുടെ മകളുടെ പേര് മീനാക്ഷി. അതിന്റെ ജീവിതം മറ്റൊരു ട്രാജഡി ആണ് , വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ മീനാക്ഷിയുടെ ഭർത്താവ് മരിച്ചു പോയി. അവളെ ചിലപ്പോൾ ഭായി അറിയും , ന്യൂസ് ചാനലിൽ വാർത്ത വായിക്കുന്ന ആളാണ് " !!

"ങ്ഹേ ..

💬 Comments

View all comments