0%

Chapter Title : നീലത്താമര [ഉർവശി മനോജ്]

എന്റേത്. പുറത്തു നിന്ന് ഒരാളെ അക്കോമഡേറ്റ് ചെയ്യാൻ ബുദ്ധിമുട്ടാണ് .. മാത്രവുമല്ല വീട്ടുകാർ സമ്മതിക്കുകയുമില്ല ".

ഞാൻ മൗനം തുടരുന്നതിനിടയിൽ ചേട്ടൻ പറഞ്ഞു,

"ഞാനിവിടെ ട്രെയിനിയായി വരുന്ന സമയത്ത് ഒരു വീട്ടിൽ പേയിങ് ഗസ്റ്റ് ആയി താമസിച്ചിട്ടുണ്ട് ആ വീട്ടിലേക്കാണ് നമ്മൾ പോകുന്നത് ".

അല്പ സമയത്തിനുള്ളിൽ കാർ ഒരു ഇരുനില വീടിന്റെ മുൻപിൽ ചെന്ന് നിന്നു. ഒറ്റ നോട്ടത്തിൽ തന്നെ അല്പം കാശുകാർ താമസിക്കുന്ന ഒരു കോളനിയാണ് അതെന്ന് വ്യക്തം.

ഗേറ്റ് തുറന്ന് ചേട്ടനോടൊപ്പം അകത്തേക്ക് കേറാൻ തുടങ്ങിയ ഞാൻ ' പട്ടിയുണ്ട് സൂക്ഷിക്കുക ' എന്ന ബോർഡ് കണ്ട് ഒരു നിമിഷം പകച്ചു നിന്നു.

"പേടിക്കേണ്ട ബോർഡ് മാത്രമേയുള്ളൂ പട്ടി ഇല്ല "

എന്റെ പരുങ്ങൽ കണ്ട് കണ്ണിറുക്കി ചിരിച്ചു കൊണ്ട് ചേട്ടൻ പറഞ്ഞു.

ചാര നിറത്തിലുള്ള ഇന്റർ ലോക്ക് പാകിയ മുറ്റത്ത് കൂടെ അകത്തേക്ക് നടന്നു. വീടിനോട് ചേർന്നുള്ള വിശാലമായ പുൽത്തകിടി കാടു കയറി നശിച്ചു കിടക്കുന്നു , അതിന്റെ മധ്യ ഭാഗത്തായി ആകാശ നീല പെയിന്റ്‌ അടിച്ച ഒരു വാട്ടർ പൂൾ വെള്ളമില്ലാതെ വറ്റി വരണ്ടു കിടക്കുന്നു , ഉണങ്ങിയ താമരയുടെ അവശിഷ്ടങ്ങളും ആ പൂളിൽ കാണാം. വീടിന്റെ പെയിന്റ് ഒക്കെ അടിച്ചിട്ട് വർഷങ്ങൾ ആയത് പോലെ തോനുന്നു. കുട്ടികൾ ചവിട്ടി നടക്കുന്ന ചെറിയൊരു സൈക്കിൾ പോർച്ചിന്റെ തൂണിൽ ചാരി വെച്ചിരിക്കുന്നു.

'ആഡംബര കോളനിയുടെ നടുക്ക് ആണെങ്കിലും എവിടെയൊക്കെയോ ഒരു ദാരിദ്ര്യം ഫീൽ ചെയ്യുന്നുണ്ടല്ലോ' ഞാൻ മനസ്സിൽ പറഞ്ഞു.

ജിബിഷ് ചേട്ടൻ കോളിംഗ് ബെൽ അമർത്തി ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോൾ ഡോർ

💬 Comments

View all comments