Chapter Title : നീലത്തടാകത്തിൽ [അർജുൻ]
ശ്രമം നടത്തി... അവൾ ആരെയും ശ്രദ്ദിക്കാതെ ഓടി കാറിൽ കയറിപ്പോഴാണ് അവൾ കരഞ്ഞു കൊണ്ടാണ് ഓടി വന്നതെന്ന് എനിക്ക് മനസ്സിലായത്...
അവളുടെ കണ്ണീർ ധാര ധാരയായി അവളുടെ കവിൾതടം നനച്ചു...
കഴുത്തിൽ ചുറ്റിയിരുന്ന ഷാളെടുത്തു തുടച്ചുകൊണ്ട് ഡ്രൈവറോട് എന്തോ പറഞ്ഞു....
കാർ പതിയെ മുന്നോട്ടു നീങ്ങി തുടങ്ങി...
എത്രയായാലും ഒരു പെണ്ണിന്റ കണ്ണീർ കണ്ട എന്റെ മനസ്സ് അസ്വസ്ഥമായി...
പതിയെ തിരിഞ്ഞു നടന്നു.... വെയിലിനു കനം കൂടി വരുന്നു... ശരീരം ചുട്ടു പൊള്ളുന്ന പോലെ... എന്തോ ഒരു വല്ലായ്കറിസപ്ഷനിൽ ആരെയും കാണുന്നില്ല... കസേരകളിൽ നേരത്തെ ഉണ്ടായിരുന്നവരെയും കാണുന്നില്ല..
ഇപ്പൊൾ വന്നവരാണെന്ന് തോന്നുന്നു രണ്ടുമൂന്നുപേർ അവിടെയിരിക്കുന്നു... പുറത്തേക്കാൾ ചൂട് ഇപ്പോൾ ഇതിനകത്തണെന്ന് തോന്നുന്നു....
ഒട്ടും സഹിക്കാൻ പറ്റുന്നില്ല... ഒരു വല്ലാത്ത പരവേശം.... പതിയെ അടുത്തു കണ്ട സോഫയിലേക്കിരുന്നു.... കണ്ണുകൾ അടയുന്നപോലെ.... എത്ര ശ്രമിച്ചിട്ടും കണ്ണ് തുറന്നിരിക്കാൻ പറ്റുന്നില്ല... ഉള്ളം കൈ വിയർത്തു... ശരീരം എനിക്ക് വഴങ്ങുന്നില്ല...
കൈകളുടെ ശക്തി ചോർന്നു പോകുന്ന പോലെ..... ഞാൻ പതിയെ നിദ്രയിലേക്ക് വീഴുന്നപോലെ.. കാഴ്ചകൾ മറഞ്ഞു....
ചുറ്റും ഇരുട്ടു പരന്നു...
മുകളിലേക്കുയർന്നു പൊങ്ങുന്ന ഒരു ആകാശ ബലൂണിനുള്ളിൽ നിന്ന് കൊണ്ട് താഴെ ഭൂമിയുടെ മാസ്മരികത നോക്കി ആസ്വദിക്കുന്ന എന്നെ അലോസരപ്പെടുത്തിക്കൊണ്ട് പൂർവാധികം ശക്തിയായി അത് താഴേക്ക് പോകുന്നു.... എനിക്കൊന്നും ചെയ്യാനാകും മുന്നേ അത് താഴേക്ക് വീണു... കൂടെ ഞാനും...ഞാൻ ഉച്ചത്തിൽ അലറി... തല ചെന്നു ഏതോ ശക്തമായ പ്രതലത്തിൽ ഇടിച്ചതു കൊണ്ടാകണം ....നല്ല വേദന... കണ്ണുതുറന്നു
നോക്കുമ്പോൾ സോഫയുടെ തൊട്ടടുത്തുണ്ടായിരുന്ന കസേരയിൽ തലയിടിച്ചു കൊണ്ടതാണ്... എല്ലാരും എന്നെ നോക്കുന്നു...
ഞാനാകെ ചമ്മിയ പോലെ...
💬 Comments
View all comments