Chapter Title : നീലികാവിലെ കാവൽക്കാരൻ [Shan1994]
സാമിന്റെ നെഞ്ചിലൂടെ പതുക്കെ തലോടിയപ്പോൾ അവന്റെ ശരീരം ആസകലം വിറച്ചുപോയി.
ആ സ്പർശനം മരവിച്ചുപോയ അവന്റെ സകല വികാരങ്ങളെയും അഗ്നിപർവ്വതം പോലെ ഉണർത്താൻ പോന്നതായിരുന്നു. അവളുടെ വലിയ, തിളക്കമുള്ള കണ്ണുകളിലേക്ക് നോക്കിയപ്പോൾ സാമിന് ചുറ്റുമുള്ള ലോകം മറന്നുപോകുന്നതുപോലെ തോന്നി.
"സാം... എന്തിനാണീ കഠിനമായ വ്രതം? ഈ ലോകത്തിലെ മുഴുവൻ സുഖങ്ങളും നിന്റെ കാൽക്കീഴിൽ കൊണ്ടുവരാൻ എനിക്ക് കഴിയും. എന്നെ സ്വീകരിക്കൂ..."
അവൾ അവനെ തന്നിലേക്ക് ചേർത്തുപിടിക്കാൻ ശ്രമിച്ചുകൊണ്ട് മന്ത്രിച്ചു.
അവളുടെ ചുണ്ടുകൾ അവനടുത്തേക്ക് വന്നുകൊണ്ടിരുന്നു.
സാമിന്റെ നിയന്ത്രണം പൂർണ്ണമായും നഷ്ടപ്പെടുന്ന അവസ്ഥ. വ്രതം തെറ്റാൻ ഇനി ഒരൊറ്റ നിമിഷം മാത്രം മതി.
അവൻ സ്വയമറിയാതെ അവളുടെ കണ്ണുകളിലെ മായാവലയത്തിൽ വീണുപോയിരുന്നു.
പെട്ടെന്നാണ് സാമിന്റെ തോളിൽ തൂക്കിയിരുന്ന ഭദ്രകാളി സങ്കൽപ്പത്തിലുള്ള ചെറിയ ഏലസ്സിൽ അവളുടെ കൈ തട്ടിയത്.
ആ സ്പർശനത്തിൽ അവിടെനിന്നും തീപ്പൊരി പാറി.
അവൾ വേദനകൊണ്ട് നേരിയ ശബ്ദത്തിൽ ഒന്ന് പിടഞ്ഞു.
ആ ഒരൊറ്റ നിമിഷത്തിൽ സ്വാമിജിയുടെ കർശനമായ താക്കീത് സാമിന്റെ മനസ്സിൽ ഒരു മിന്നൽപോലെ കടന്നുപോയി:
"നിന്റെ വ്രതം തെറ്റിക്കാൻ അവർ മോഹിനികളുടെ രൂപത്തിൽ നിന്റെ മുന്നിൽ വന്നേക്കാം. നിന്റെ മനസ്സൊന്ന് പതറിയാൽ, ഈ തറവാടും ഈ നാടും എന്നെന്നേക്കുമായി ഇല്ലാതാകും."
പിന്നാലെ അനിയത്തി ശ്രേയയുടെ കരയുന്ന മുഖവും, അമ്പലമുറ്റത്തെ വിപഞ്ചികയുടെ നിസ്സഹായതയും അവന്റെ മനസ്സിലേക്ക് ഇരച്ചുകയറി.
അനിഴം നക്ഷത്രക്കാരന്റെ ആജന്മമായ പോരാട്ടവീര്യം സാമിൽ ഉണർന്നു.
ഗന്ധർവ്വതീർത്ഥം നൽകിയ അന്ധമായ കാമത്തെ അവൻ തന്റെ ഇച്ഛാശക്തികൊണ്ട് മറികടന്നു.
അവൻ കണ്ണുകൾ ഇറുകെയടച്ച്, ധ്യാനത്തിലൂടെ താൻ പഠിച്ച ശക്തിമന്ത്രം സർവ്വവലിവോടെയും ഉരുവിട്ടു..
ഉള്ളിലെ സകല ശക്തിയുമെടുത്ത് അവൻ
💬 Comments
View all comments